കുടിനീര്‍ ഒരുക്കി കാട്ടികജേ വന സംരക്ഷണ സമിതി

ബന്തടുക്ക :കാസര്‍ഗോഡ് ഡിവിഷന്റെ വനാന്തരങ്ങളില്‍ കുടിനീര്‍ ഒരുക്കുന്നതിന്റെ ഭാഗമായി മണ്ടക്കോല്‍ റിസര്‍വ്വ് വനത്തിന്റെ ഭാഗങ്ങളില്‍ നീര്‍ക്കുഴികള്‍ ഒരുക്കി. ഒരേസമയം വന്യമൃഗങ്ങള്‍ക്ക് കുടിക്കാനും നാട്ടിലെ ഭൂഗര്‍ഭ ജലവിതാനം ഉയര്‍ത്താനും ഇത് സാധിക്കുമെന്ന് സമിതി അംഗങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. കാസര്‍ഗോഡ് ഫോറസ്റ്റ് ബന്തടുക്ക സെക്ഷന്റെ മണ്ടക്കോല്‍ ബീറ്റില്‍ ഉള്‍പ്പെട്ട സ്ഥലമാണ് കാട്ടികജേ. വര്‍ഷങ്ങളായി പ്രവര്‍ത്തനരഹിതമായിരുന്ന വനസംരക്ഷണ സമിതി കഴിഞ്ഞ മാസമാണ് പുതിയ ഭാരവാഹികള്‍ ചുമതലയറ്റ് പ്രവര്‍ത്തനമാരംഭിച്ചത്. വരും ദിവസങ്ങളില്‍ നാടിനും കാടിനും ഒരുപോലെ ഗുണപ്രദമായ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കുമെന്ന് പ്രസിഡന്റ് അറിയിച്ചു കുടിനീര്‍ ഒരുക്കുന്ന പദ്ധതിയില്‍. കാട്ടി കജേ വനസംരക്ഷണസമിതി പ്രസിഡന്റ് വെങ്കട്ടരമണ , സമിതി സ്രെക്രട്ടറി വിനീത് ബി, വനസംരക്ഷണ സമിതി അംഗങ്ങള്‍ മന മോഹന്‍, ബാബു, മണ്ടക്കോല്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാഹുല്‍ ആര്‍.കെ. എന്നിവരുടെ നേതൃത്വത്തിലാണ് വനനീര്‍ പദ്ധതികള്‍ നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *