നീലേശ്വരം നഗരസഭയിലെ 2024-2025 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് ലാപ്‌ടോപ്പും മേശയും കസേരയും വിതരണം ചെയ്തു. നഗരസഭ ചെയര്‍പേഴ്‌സണ്‍ ടി.വി ശാന്ത ഉദ്ഘാടനം നിര്‍വ്വഹിച്ചു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ വി.ഗൗരി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ ഷംസുദ്ദീന്‍ അറിഞ്ചിറ, കൗണ്‍സിലര്‍മാരായ ഇ.ഷജീര്‍ , കെ മോഹനന്‍, കെ നാരായണന്‍, റഫീഖ് കോട്ടപ്പുറം,പി.കെ ലത, ടി.വി ഷീബ, വിവി സതി, എം. ഭരതന്‍, അന്‍വര്‍ സാദിഖ്, കെ.വി ശശികുമാര്‍, വി.അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു.വിദ്യാഭ്യാസ സ്ഥിരം സമിതി അദ്ധ്യക്ഷ പി. ഭാര്‍ഗവി സ്വാഗതവും ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ എസ് .ഐശ്വര്യ നന്ദിയും പറഞ്ഞു.