പാലക്കുന്ന് : പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്ര ഭരണി ഉത്സവ നാളുകളില്‍ ദേവിയെ തൊഴുതു വണങ്ങാനെത്തുന്ന ആയിരങ്ങള്‍ക്ക് പ്രസാദം നല്‍കാനുള്ള മഞ്ഞള്‍കുറി കൊച്ചു കടലാസ് കൊട്ടകളില്‍ നിറയ്ക്കുന്ന ജോലി ഭണ്ഡാര വീട്ടില്‍ തുടങ്ങി. കേന്ദ്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ വിവിധ പ്രാദേശിക മാതൃസമിതി ഭാരവാഹികളും നൂറില്‍പ്പരം അംഗങ്ങളുമാണ് ആദ്യ ദിവസം കുറി നിറയ്ക്കുന്ന സേവനത്തില്‍ പങ്കെടുത്തത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുറിനിറയ്ക്കല്‍ തുടരും. പ്രാദേശിക സമിതികളുടെ സഹകരണത്തോടെ അതത് മാതൃസമിതികള്‍ കൃഷി ചെയ്ത് വിളവെടുത്ത മഞ്ഞളാണ് ഈ വര്‍ഷം കുറി ഉണ്ടാക്കാന്‍ സാംസ്‌കരിച്ചെടുത്തത്. ഉണക്കിയ മഞ്ഞള്‍ അതത് പ്രാദേശിക സമിതികള്‍ ദേവിക്ക് സമര്‍പ്പിച്ച ശേഷം അത് പൊടിയാക്കി ഔഷധ ചേരുവകളോടെ കുറി തയ്യാറാക്കുന്നത് ക്ഷേത്ര ഭരണ സമിതിയാണ്. നാല്‍പ്പതിനായിരത്തോളം പാക്കറ്റുകള്‍ ഇതിനായി ഒരുക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.