കാഞ്ഞങ്ങാട് മന്‍സൂര്‍ ഹോസ്പ്പിറ്റല്‍ സൈക്യാട്രി വിഭാഗത്തില്‍ പ്രഗത്ഭ മനോരോഗ ചികിത്സാ വിദഗ്ദ്ധന്‍ ഡോ. സണ്ണി മാത്യുവിന്റെ നേതൃത്വത്തില്‍ മാനസികാരോഗ്യ ബോധവത്കരണ ക്ലാസ്സ് നടത്തി. മാനസികാരോഗ്യ വെല്ലുവിളി നേരിടുന്ന രോഗികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടുന്ന അവസ്ഥ ഉണ്ടാവരുതെന്നും അവര്‍ക്ക് കരുതലും പിന്തുണയും ഏറെ നല്‍കേണ്ടതാണെന്നും ഡോക്ടര്‍ അഭിപ്രായപ്പെട്ടു.
മന്‍സൂര്‍ ഹോസ്പ്പിറ്റല്‍ മാനേജ്മെന്റ് പ്രതിനിധികള്‍, നഴ്സിംഗ്-പാരാമെഡിക്കല്‍ സ്റ്റാഫ്, സ്‌കൂള്‍ ഓഫ് നഴ്സിംഗ് അധ്യാപകരും വിദ്യാര്‍ത്ഥികളും തുടങ്ങിയവര്‍ പങ്കെടുത്തു. മന്‍സൂര്‍ ഹോസ്പിറ്റല്‍ സൈക്യാട്രി വിഭാഗത്തില്‍ സേവനം ലഭ്യമാണെന്ന് ഡോക്ടര്‍ സണ്ണി മാത്യു അറിയിച്ചു.