പലക്കുന്ന്: പാലക്കുന്ന് അംബിക ലൈബ്രറി സംഘടിപ്പിച്ച പി. ജയചന്ദ്രന്‍ അനുസ്മരണ സംഗീതാര്‍ച്ചന ലൈബ്രറി പ്രസിഡന്റ് പി. വി. രാജേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അംബിക ആര്‍ട്‌സ് കോളജില്‍ നടന്ന ചടങ്ങില്‍ വിദ്യാഭ്യാസ സമിതി ജനറല്‍ സെക്രട്ടറി പള്ളം നാരായണന്‍ അധ്യക്ഷത വഹിച്ചു. കലാ സാംസ്‌കാരിക പ്രവര്‍ത്തകന്‍ പല്ലവ നാരായണന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗായകരായ രാജന്‍ പാട്ടാളി, സോമശേഖരന്‍ എന്നിവര്‍ ജയചന്ദ്ര ഗാനങ്ങള്‍ ആലപിച്ചു.കോളേജിലെ ടീച്ചേഴ്‌സ് ട്രെയിനിംഗ് വിദ്യാര്‍ത്ഥിനികള്‍ ജയചന്ദ്ര ഗാനങ്ങള്‍ക്ക് പുനരാവിഷ്‌കാരം നല്‍കി. എം. വി. ജയദേവന്‍, വി. പ്രേമലത, എ.ബാലകൃഷ്ണന്‍, ശ്രീജ പുരുഷോത്തമന്‍, ശ്രീസ്താ രാമചന്ദ്രന്‍, കെ. വി. ശാരദ എന്നിവര്‍ പ്രസംഗിച്ചു.