രാജപുരം: നികുതി കൊള്ള അവസാനിപ്പിക്കുക, സംസ്ഥാന ബജറ്റിലെ ജനദ്രോഹ നിര്‍ദ്ദേശങ്ങള്‍ക്കും ഭൂനികുതി 50% ആയി വര്‍ദ്ധിപ്പിക്കുന്നതിനുമെതിരെ കള്ളാര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കള്ളാര്‍ വില്ലേജ് ഓഫീസിനു മുന്നില്‍ നടത്തിയപ്രതിഷേധ ധര്‍ണ്ണ ഡി സി സി വൈസ് പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍ , യൂത്ത് കോണ്‍ഗ്രസ്സ് ജില്ലാ ജനറല്‍ സെക്രട്ടറി വിനോദ് കപ്പിത്താന്‍, ബ്ലോക്ക്ഭാരവാഹികളായ, വി കെ ബാലകൃഷ്ണന്‍, സജി പ്ലാച്ചേരി എന്നിവര്‍ സംസാരിച്ചു.റോയി പി എല്‍ സ്വാഗതവും വനജ ഐത്തു നന്ദിയും പറഞ്ഞു.