അട്ടേങ്ങാനം: ബേളൂര്‍ മഹാശിവ ക്ഷേത്രം ശിവരാത്രി ആറാട്ട് മഹോത്സവത്തിന് കലവറനിറയ്ക്കല്‍ ഘോഷയാത്രയോടു കൂടി തുടക്കമായി. ഇന്ന് വൈകുന്നേരം 6 മണി മുതല്‍ വിവിധ പൂജാദികര്‍മ്മങ്ങള്‍.
22 ന് രാവിലെ 10.46 ന് കൊടിയേറ്റം.
11.30 ന് സോപാന സംഗീതം, 12 മണിക്ക് മഹാപൂജ, വൈകുന്നേരം 6.30 ന് സര്‍വ്വൈശ്വര്യ വിളക്ക് പൂജ, 7.30 ന് തിരുവാതിര, കൊയ്ത്തുപാട്ട്, കൈ കൊട്ടിക്കളി, 9 മണിക്ക് സാമൂഹ്യ സംഗീത നാടകം മഞ്ഞ്‌പെയ്യുന്ന മനസ്സ്, അത്താഴപൂജ , ശ്രീ ഭൂതബലി എഴുന്നള്ളത്ത്.

23 ന് രാവിലെ 10 മണിക്ക് നാമ സങ്കിര്‍ത്തനം, വൈകുന്നേരം 6 മണിക്ക് തായമ്പക, 7.30 ന് കൈ കൊട്ടിക്കളി, 7.45 ന് കലാസന്ധ്യ, 24 ന് രാവിലെ 6 മുതല്‍ പൂജാദികര്‍മ്മങ്ങള്‍, 10 മണിക്ക് ഭജനാമൃതം, വൈകുന്നേരം 6 മണിക്ക് കേളി, ദീപാരാധന, ഇരട്ട തായമ്പക, 1.30 ന് കോമഡി ആറാട്ട്, 9 മണിക്ക് തിരുവാതിര, കൈകൊട്ടിക്കളി, 9.30 ന് അത്താഴപൂജ, ശ്രീ ഭൂതബലി എഴുന്നള്ളത്ത്, പഞ്ചവാദ്യ സേവമേളം അരയാല്‍ തറയിലേക്ക് എഴുന്നള്ളിച്ച് പൂജ, വസന്തമണ്ഡപത്തില്‍ വെച്ച് പൂജ, പഞ്ചവാദ്യ സേവ, തുടര്‍ന്ന് നൃത്തോത്സവം.
25 ന് രാവിലെ10 മണിക്ക് ഗാനാര്‍ച്ചന, 12 മണിക്ക് മഹാപൂജ, വൈകുന്നേരം 5 മണിക്ക് ശ്രീഭൂതബലി, പള്ളി വേട്ടയ്ക്ക് എഴുന്നള്ളത്ത് അട്ടേങ്ങാനം ചെന്തളം ഒടയംചാല്‍ അയ്യപ്പ ഭജനമന്ദിരത്തില്‍ പള്ളി വേട്ട കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത് നഗര പ്രദിക്ഷണം, വാദ്യമേളങ്ങള്‍ താലപ്പൊലി ഒടയംചാല്‍ ചക്കിട്ടടുക്കം അയ്യപ്പ ഭജനമന്ദിരം പാല്‍ക്കുള ദേവി ക്ഷേത്ര ഭണ്ഡാരപരിസരം, ബേളൂര്‍ ശ്രീ ക്ഷേത്രപാലക ക്ഷേത്രം എന്നിവിടങ്ങളില്‍ എതിരേറ്റ് വിശേഷാല്‍ പൂജ. രാത്രി 10 മണിക്ക് കോല്‍ക്കളി .
26 ന് മഹാശിവരാത്രി രാവിലെ 10 മണിക്ക് ഭക്തിഗാനസുധ, 12 മണിക്ക് മഹാപൂജ, വൈകുന്നേരം 5 മണിക്ക് ആറാട്ട് ബലി, ആറാട്ട് എഴുന്നള്ളത്ത്, ആറാട്ട് കഴിഞ്ഞ് തിരിച്ചെഴുന്നള്ളത്ത്, 8 മണിക്ക് വസന്തമണ്ഡപത്തില്‍ വെച്ച് പൂജ, തുടര്‍ന്ന് നൃത്തോത്സവം, 11.30 ന് കൊടിയിറക്കം, മാര്‍ച്ച് 2 ന് രാത്രി 8 മണിക്ക് തെയ്യങ്ങളുടെ തുടങ്ങല്‍, രാത്രി 12 ന് പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാട്, മാര്‍ച്ച് 3 ന് രാവിലെ 9 ന് ചാമുണ്ഡി അമ്മയുടെ പുറപ്പാട്, രാവിലെ 11 ന് വിഷ്ണുമൂര്‍ത്തിയുടെ പുറപ്പാട്.