രാജപുരം: ഡോ. അംബേദ്കര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ കോടോത്തിന്റെ വാര്‍ഷികവും പ്രിപ്രൈമറികലോത്സവവും,യാത്രയയപ്പ്‌സമ്മേളനവും ഫെബ്രുവരി 22 ന് ശനിയാഴ്ച നടക്കും. 2 മണിക്ക് നാടന്‍ പാട്ട് 3 മണിക്ക് നടക്കുന്ന സമ്മേളനം ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്റിഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സരിത എസ് എന്‍ ഉദ്ഘാടനം ചെയ്യും. പിടിഎ പ്രസിഡന്റ് സൗമ്യവേണുഗോപാല്‍ അധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്തംഗം ഷിനോജ് ചാക്കോ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീജ പി തുടങ്ങിയവര്‍ സംബന്ധിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികള്‍ നടക്കും.