ഒടയംചാലില്‍ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 23ന്

രാജപുരം : ഒടയംചാല്‍ സഹകരണ ആശുപത്രിയുടെയും റോട്ടറി ഡൗണ്‍ ടൗണ്‍ ഒടയംചാലിന്റെയും ആഭിമുഖ്യത്തില്‍ ചെര്‍ക്കള സി എം മള്‍ട്ടി സ്‌പെഷ്വാലിറ്റി ആശുപത്രിയുടെ സൗജന്യ മെഗാ മെഡിക്കല്‍ ക്യാമ്പ് ഫെബ്രുവരി 23 ഞായറാഴ്ച നടക്കും. രാവിലെ 10.30 മുതല്‍ 1 മണി വരെ ഒടയംചാല്‍ സഹകരണ ആശുപത്രിയില്‍ വച്ച് നടക്കുന്ന ക്യാമ്പില്‍ ജനറല്‍ മെഡിസിന്‍ കാര്‍ഡിയോളജി (ഹൃദ്രോഗ വിഭാഗം) ,പീഡിയാട്രിക് ,(കുട്ടികളുടെ വിഭാഗം) ഇ എന്‍ ടി, ജനറല്‍ ആന്‍ഡ് ലാപ്രോസ്‌കോപ്പിക് സര്‍ജറി ,ഡെര്‍മ്മറ്റോളജി (ചര്‍മ്മരോഗം) ,ഒഫ്താല്‍മോളജി (കണ്ണ് ചികിത്സാ വിഭാഗം) തുടങ്ങിയ വിഭാഗങ്ങളിലെ വിദഗ്ധരായ ഡോക്ടര്‍മാര്‍ രോഗികളെ പരിശോധിക്കും.

പേര് രജിസ്‌ട്രേഷന് – 0467 2080548, 9778 148 451, 9035 462 370 എന്നി നമ്പറില്‍ ബന്ധപ്പെടണമെന്ന് അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *