രാവിലെ 10 മണിക്ക് സി ഒ എ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.ബി സുരേഷ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. സി ഒ എ ജില്ലാ പ്രസിഡന്റ് വി.വി മനോജ് അധ്യക്ഷത വഹിക്കും. സംസ്ഥാനത്തെ കേബിള്‍ ടിവി രംഗം കോര്‍പ്പറേറ്റ് അധിനിവേശത്തിനെതിരെ പൊരുതി മുന്നേറി 35 വര്‍ഷം പിന്നിടുകയാണ്. സമാനതകളില്ലാത്ത ജൈത്രയാത്രയാണ് സി ഒ എയുടെതും കേരളാവിഷന്റെതും. ജില്ലയില്‍ ഒരുലക്ഷത്തില്‍ അധികം ഡിജിറ്റല്‍ സേവനദാതാക്കളും അറുപതിനായിരത്തോളം ബ്രോഡ്ബാന്റ് വരിക്കാരുമുണ്ട്.
കേബിള്‍ ടി വി രംഗത്തെ കോര്‍പ്പറേറ്റ് അധിനിവേശത്തെ ചെറുക്കുന്നതിനായി സി.ഒ.എ യുടെ നേത്യത്വത്തില്‍ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരുടെ പങ്കാളിത്തത്തോടെ ആരംഭിച്ചവയാണ് കേരള വിഷന്‍ സംരംഭങ്ങള്‍. സമാനതകളില്ലാത്ത ഒരു ജൈത്രയാത്രയാണ് കേരളാവിഷന്റേത്. മുപ്പതുലക്ഷം വരിക്കാരുള്ള കേരളവിഷന്‍ ഡിജിറ്റല്‍ ടിവി ഇന്ത്യയിലെ ഏറ്റവും വലിയ 5-ാ മത്തെ സേവന ദാതാവാണ്. കേരള വിഷന്‍ ബ്രോഡ്ബാന്റ് 12 ലക്ഷം വരിക്കാരുമായി ഇന്ത്യയിലെ ഏറ്റവും വലിയ ആറാമത്തെ സര്‍വ്വീസ് പ്രൊവൈഡറായി മുമ്പോട്ട് പോകുമ്പോള്‍ കേരളത്തില്‍ ഈ രണ്ട് വിഭാഗങ്ങളിലും വര്‍ഷങ്ങളായി തുടര്‍ച്ചയായി ഒന്നാം സ്ഥാനത്ത് കേരള വിഷന്‍ തുടരുകയാണ്. ഇന്ത്യയില്‍ റൂറല്‍ കണക്റ്റിവിറ്റിയിലും അതാതുരംഗത്തെ അതിവേഗ വളര്‍ച്ച രേഖപ്പെടുത്തിയ സ്ഥാപനങ്ങളുടെ പട്ടികയിലും കേരള വിഷന്‍ ഒന്നാമതാണ്.
കാസര്‍ഗോഡ് ജില്ലയിലെ ഗ്രാമ ഗ്രാമാന്തരങ്ങളിലെയും നഗരങ്ങളിലെയും ദൈനംദിന സംഭവവികാസങ്ങള്‍ കൃത്യമായും വ്യക്തമായും, പക്ഷപാത രഹിതമായും സമയബന്ധിതമായി പൊതുജനങ്ങളെ അറിയിക്കുന്നതിനും, അടിസ്ഥാന വര്‍ഗ്ഗങ്ങളുടെ ആവശ ങ്ങളും പ്രശ്‌നങ്ങളും ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെയും ഭരണാധികാരികളുടെയും ശ്രദ്ധയില്‍ കൊണ്ടുവരുന്നതിന് ജില്ലാ ചാനലും മൂന്ന് പ്രാദേശിക ചാനലുകളും സംപ്രേഷണം ചെയ്തു വരുന്നു.
വാര്‍ത്തയ്ക്ക് പുറമേ ജില്ലയിലെ പ്രധാന ഉത്സവാഘോഷങ്ങളുടെ തല്‍സമയ സംപ്രേഷണവും വിനോദ വിജ്ഞാന പരിപാടികളുമെല്ലാം കോര്‍ത്തിണക്കി കാലോചിതമായ രീതിയിലാണ് ഈ നാല് ചാനലുകളുടെയും പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുന്നത്. വാര്‍ത്ത സമ്മേളനത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ സതീഷ് കെ പാക്കം, സിഒഎ ജില്ലാ പ്രസിഡന്റ് വി.വി മനോജ്, സിഒഎ ജില്ലാ സെക്രട്ടറി
ഹരിഷ് പി നായര്‍, കെസിസിഎല്‍ ഡയറക്ടര്‍ ലോഹിതാക്ഷന്‍, ജില്ലാ ട്രഷറര്‍ വിനോദ് പി, പോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ ടി.വി മോഹനന്‍, എന്നിവര്‍ സംബന്ധിച്ചു