പാലക്കുന്ന് : പെന്‍ഷന്‍കാര്‍ക്ക് ലഭിക്കാനുള്ള ക്ഷാമാശ്വാസ കുടിശിക ഉടന്‍ അനുവദിക്കണമെന്നും പന്ത്രണ്ടാം പെന്‍ഷന്‍ പരിഷ്‌ക്കരണ കമ്മീഷനെ ഉടന്‍ നിയമിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ഉദുമ യൂണിറ്റ് വാര്‍ഷിക സമ്മേളനം ആവശ്യപ്പെട്ടു. കോട്ടിക്കുളം റയില്‍വേ മേല്‍പ്പാലം പണി ഉടന്‍ തുടങ്ങണമെന്നും കോട്ടിക്കുളത്തെ റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കണമെന്നും ആവശ്യമുന്നയിച്ചു. പാലക്കുന്ന് സാഗര്‍ ഓഡിറ്റോറിയത്തില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി കെ. വി. ഗോവിന്ദന്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് കെ.വി. കുഞ്ഞിക്കോരന്‍ അധ്യക്ഷത വഹിച്ചു. ജില്ലാ ട്രഷറര്‍ എസ്. ഗോപാലകൃഷ്ണന്‍, ബ്ലോക്ക് പ്രസിഡന്റ് ബി. പരമേശ്വരന്‍, എന്‍. അച്യുതന്‍, ടി. ശ്രീധരന്‍, കമ്മാരന്‍ നായര്‍ എന്നിവര്‍ പ്രസംഗിച്ചു.
ഭാരവാഹികള്‍ : കെ. വി. കുഞ്ഞിക്കോരന്‍ (പ്രസി.), എം. ശേഖരന്‍ നായര്‍, പി. പി. കൃഷ്ണന്‍, ജയന്തി അശോക് (വൈ. പ്രസി.), വി. വി. പ്രമോദ് (സെക്ര.), കെ. കുഞ്ഞിരാമന്‍, സി. ലീലാവതി, പി. കെ. ബാലകൃഷ്ണന്‍( ജോ. സെക്ര), പട്ടത്താന്‍ മോഹനന്‍ (ട്രഷ.).