രാജപുരം: റാണിപുരം ഇക്കോ ടൂറിസം അസോസിയേഷന്‍ റാണിപുരം വാലി വ്യൂ സര്‍വ്വീസ്ഡ് വില്ലയില്‍ വെച്ച് കുടുംബ സംഗമം നടത്തി. രാജപുരം സബ്ബ് ഇന്‍സ്‌പെക്ടര്‍ സി പ്രദീപ് കുമാര്‍ ഉദ്ഘാടനം ചെയ്തു. അസോസിയേഷന്‍ പ്രസിഡന്റ് സജി മുളവനാല്‍ അദ്ധ്യക്ഷത വഹിച്ചു. പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ ബി സേസപ്പ , രാജപുരം പ്രസ് ഫോറം പ്രസിഡന്റ് രവീന്ദ്രന്‍ കൊട്ടോടി, റാണിപുരം വന സംരക്ഷണ സമിതി പ്രസിഡന്റ് എസ് മധുസൂദനന്‍ ,അഡ്വ. ആഷ്‌ന അലക്‌സ് , ഡോ. ജെസ്ലിന്‍ എലിസബത്ത് ജോയി,അസോസിയേഷന്‍ സെക്രട്ടറി ഐവിന്‍ ജോസഫ് , ട്രഷറര്‍ അനില്‍ അലക്സ് വെട്ടിക്കാട്ടില്‍ ,ഷാജി ചാരാത്ത്, ഷൈന്‍ ജേക്കബ്ബ്, ബിജി കദളി മറ്റം, മാത്യു ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.