രാജപുരം: കോണ്‍ഗ്രസ് കള്ളാര്‍ മണ്ഡലം ഒമ്പതാം വാര്‍ഡ് കമ്മിറ്റിയുടെ മഹാത്മാഗാന്ധി കുടുംബ സംഗമം പുതിയ കുടിയില്‍ നടന്നു. വാര്‍ഡ് പ്രസിഡണ്ട് ജോസ് മരുതൂരിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ വൈസ് പ്രസിഡണ്ട് സാജിദ് മൗവ്വല്‍ ഉദ്ഘാടനം ചെയ്തു. കള്ളാര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ നാരായണന്‍, മണ്ഡലം പ്രസിഡണ്ട് എം എം സൈമണ്‍, ജോണി പെരുമാനൂര്‍, രേഖ സി, വാര്‍ഡ് മെമ്പര്‍ ലീല ഗംഗാധരന്‍, കെ എം ബാബു എന്നിവര്‍ സംസാരിച്ചു, റോയി പി എല്‍ സ്വാഗതവും ഇ കെ ഗോപാലന്‍ നന്ദിയും പറഞ്ഞു.