ജില്ലയില്‍ നിന്നും 2025 വര്‍ഷത്തെ ഹജ്ജ് കര്‍മ്മത്തിന് പുറപ്പെടുന്ന തീര്‍ത്ഥാടകരുടെ പാസ്സ്‌പോര്‍ട്ടുകള്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഉദ്യോഗസ്ഥര്‍ കാസര്‍കോട് കലക്ട്രേറ്റിലെ പ്ലാനിങ്ങ് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ സ്വീകരിച്ചു. ആയിരത്തില്‍പരം തീര്‍ത്ഥാടകരുടെ പാസ്സ്‌പോര്‍ട്ടുകളാണ് തിങ്കളാഴ്ച്ച നടന്ന ക്യാമ്പില്‍ സ്വീകരിച്ചത്. മുന്‍ വര്‍ഷങ്ങളില്‍ കോഴിക്കോടും കരിപ്പൂരുമായിരുന്നു സ്വീകരിച്ചിരുന്നത്. ജില്ലയില്‍ നിന്നുള്ള ഹജ്ജ് കമ്മിറ്റി അംഗങ്ങളായ പി പി മുഹമ്മദ് റാഫി (വൈസ് ചെയര്‍മാന്‍ നീലേശ്വരം നഗരസഭ) ഷംസുദ്ധീന്‍ അരിഞ്ചിറ (ക്ഷേമകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍ , നീലേശ്വരം നഗരസഭ) എന്നിവരുടെ ഇടപെടലിന്റെ ഭാഗമായാണ് ഈ വര്‍ഷം ജില്ലയില്‍ ക്യാമ്പ് സംഘടിപ്പിച്ചത്.
ചടങ്ങില്‍ ഷംസുദ്ധീന്‍ അരിഞ്ചിറ അദ്ധ്യക്ഷതവഹിച്ചു നീലേശ്വരം മുനിസിപ്പല്‍ വൈസ് ചെയര്‍മാന്‍ പി പി മുഹമ്മദ് റാഫി ഉദ്ഘാടനം ചെയ്തു. ജില്ലാ ട്രൈനര്‍ മുഹമ്മദ് സലീം സ്വാഗതവും ട്രൈനര്‍ സിറാജുദ്ധീന്‍ തെക്കില്‍ നന്ദിയും പറഞ്ഞു. ഹജ്ജ് കമ്മിറ്റി ഒഫീഷ്യലുകളായ അസ്സൈന്‍ പി കെ, മുഹമ്മദ് ജസീം, നബീല്‍ എന്നിവര്‍ സംബന്ധിച്ചു. പാസ്സ്‌പോര്‍ട്ട് സമര്‍പ്പിക്കുന്നതിനുള്ള അവസാന തിയ്യതി ഈ മാസം 18 ആണ്. ക്യാമ്പില്‍ സമര്‍പ്പിക്കാത്തവര്‍ നിശ്ചിത സമയത്തിനകം കരിപ്പൂരിലെ ഹജ്ജ് ഹൗസിലോ കോഴിക്കോട് പുതിയറ പ്രാദേശിക ഓഫീസിലോ സമര്‍പ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ അറിയിച്ചു