ഉദുമ : പുതുതായി നിര്‍മിച്ച ഉദുമ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മിറ്റി ഓഫീസ് പ്രിയദര്‍ശിനി മന്ദിരം കെ. പി. സി. സി. പ്രസിഡന്റ് കെ.സുധാകരന്‍ എം. പി ഉദ്ഘാടനം ചെയ്തു. വലിപ്പത്തില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഓഫീസ്സാണ് ഇതെന്ന് അദ്ദേഹം പറഞ്ഞു. കെട്ടിട നിര്‍മ്മാണ കമ്മിറ്റി ചെയര്‍മാന്‍ വി. ആര്‍. വിദ്യാസാഗര്‍ അദ്ധ്യക്ഷത വഹിച്ചു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം. പി മുഖ്യാതിഥിയായി. ഷാഫി പറമ്പില്‍ എം. പി, ഡി. സി. സി. പ്രസിഡന്റ് പി. കെ. ഫൈസല്‍, കെ. പി. സി. സി. ജനറല്‍ സെക്രട്ടറി സോണീ സെബാസ്റ്റ്യന്‍, കെ. പി. സി. സി. അംഗം ഹക്കീം കുന്നില്‍, ഡി. സി. സി. ജനറല്‍ സെക്രട്ടറിമാരായ ഗീതാകൃഷ്ണന്‍, ധന്യാ സുരേഷ് ,എം അസിനാര്‍ , കെ.വി.ഭക്തവത്സന്‍, മിനി ചന്ദ്രന്‍, പി ഭാസ്‌കരന്‍ നായര്‍, കേവീസ് ബാലകൃഷ്ണന്‍ ,വാസു മാങ്ങാട് ,ബി ബാലകൃഷ്ണന്‍ ,കെ. എം. അമ്പാടി, കെട്ടിട നിര്‍മാണ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ കെ. വി. ശ്രീധരന്‍ സ്വാഗതവും ട്രഷറര്‍ അന്‍വര്‍ മാങ്ങാട് നന്ദിയും പറഞ്ഞു.