കോട്ടപ്പുറം: മിറ്റത്തായോള് എന്ന കവിതാ സമാഹാരത്തിനു ശേഷം പുഷ്പ കൊളവയല്‍ രചിച്ച മൂര്‍ച്ഛ എന്ന കവിതാ സമാഹാരം വായനക്കാരിലേക്ക് എത്തി. ആശയം, ഭാഷ എന്നിവ ഒരേപോലെ ചേര്‍ന്ന് അതിശയം തീര്‍ക്കുകയാണ് മൂര്‍ച്ഛ എന്നാണ് വായനക്കാര്‍ അഭിപ്രായപെടുന്നത്. കോട്ടപ്പുറം വെളിച്ചം വായനയിടത്തില്‍ മൂര്‍ച്ഛ പുസ്തക ചര്‍ച്ചയും കവിയരങ്ങും നടന്നു. പോയട്രി ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അജികുമാര്‍ നാരായണന്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
കവിയും, അധ്യാപകനുമായ അനീഷ് വെങ്ങാട്ട് പുസ്തകം അവതരിപ്പിച്ചു. പുസ്തകത്തെക്കുറിച്ചുള്ള ചര്‍ച്ചയ്ക്ക് പുഷ്പകൊളവയല്‍ മറുമൊഴി പറഞ്ഞു. തുടര്‍ന്ന് നടന്ന കവിയരങ്ങ് രവീന്ദ്രന്‍ പാടി ഉദ്ഘാടനം ചെയ്തു. സെക്രട്ടറി രാജേഷ് ശ്രീധര്‍ അധ്യക്ഷത വഹിച്ചു. ഹനീഫ് പതിയാരിയില്‍, മിഥുഷമുകേഷ്, ഫറീന കോട്ടപ്പുറം, ഷാജുബാനം തുടങ്ങി ജില്ലയ്ക്കത്തും, പുറത്തുനിന്നുമുള്ള നിരവധി കവികള്‍ പരിപാടിയില്‍ പങ്കെടുത്തു. തുടര്‍ന്ന് ആദരവും നടന്നു