വെള്ളിക്കോത്ത്: അജാനൂര്‍ ഗ്രാമപഞ്ചായത്ത് 2024- 25 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വയോജന സംഗമം ‘മഴവില്ല്’ സംഘടിപ്പിച്ചു. വെള്ളിക്കോത്ത് മഹാകവി പി’ സ്മാരക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വയോജന സംഗമം പ്രമുഖ എഴുത്തുകാരനും ഗ്രന്ഥാലോകം എഡിറ്ററുമായ പി. വി. കെ പനയാല്‍ ഉദ്ഘാടനം ചെയ്തു. അജാനൂര്‍ ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ കെ.മീന അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.ശോഭ മുഖ്യ പ്രഭാഷണം നടത്തി. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. കൃഷ്ണന്‍ മാസ്റ്റര്‍, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ ഉമ്മര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ എം. ജി. പുഷ്പ, വാര്‍ഡ് മെമ്പര്‍മാരായ കെ. വി. ലക്ഷ്മി, കെ. രവീന്ദ്രന്‍, സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ എം. വി. രത്‌നകുമാരി, സി. കെ. കുഞ്ഞിക്കണ്ണന്‍ നമ്പ്യാര്‍, പി.കെ. പ്രകാശന്‍, ചെറാക്കോട്ട് കുഞ്ഞിക്കണ്ണന്‍, കെ. വാസു എന്നിവര്‍ സംസാരിച്ചു. ഐസിഡിഎസ് സൂപ്പര്‍വൈസര്‍ ബി വി പ്രസീത സ്വാഗതവും അംഗന്‍വാടി വര്‍ക്കര്‍ എ ശോഭന നന്ദിയും പറഞ്ഞു. മഴവില്ലിന്റെ ഭാഗമായി നടന്ന തിരുവാതിര നാടോടി സംഘനൃത്തം ഒപ്പന എന്നിവ ഏറെ ശ്രദ്ധേയമായി കൂടാതെ നാടന്‍പാട്ട് കലാകാരന്‍ ജയന്‍ നാടകത്തിന്റെ നേതൃത്വത്തിലുള്ള ക്ലാസും വയോജനങ്ങളുടെ മറ്റു വിവിധ പരിപാടികളും വയോജന സംഗമം മഴവില്ലിന് ഏറെ പകിട്ടുള്ളതാക്കി മാറ്റി.