കാഞ്ഞങ്ങാട് : കാസര്‍ഗോഡ് സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍, ഹോസ്ദുര്‍ഗ്ഗ് ജനമൈത്രി പോലീസും സംയുക്തമായി ലഹരിക്കെതിരെ ഒന്നിച്ച് പോരാടാം എന്ന സന്ദേശവുമായി കാഞ്ഞങ്ങാട് ടൗണ്‍ സ്‌ക്വയറില്‍ വെച്ച് ‘ഒഞ്ചെ നമ്മ ഒന്നാണ് നമ്മള്‍’ കലാസാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു. പരിപാടിയില്‍ ഈ തലമുറയെ വഴി തെറ്റിക്കുന്നതാര്…? എന്ന വിഷയത്തെ ആസ്പദമാക്കി സംവാദം നടന്നു. കവികളായ നാലപ്പാടം പത്മനാഭന്‍, വിനു വേലേശ്വരം, ഹോസ്ദുര്‍ഗ് ജിഎച്ച്എസ്എസ് പ്രിന്‍സിപ്പള്‍ ഡോ: എ.വി സുരേഷ് ബാബു, കഥാകൃത്തുക്കളായ
സുജീഷ് പിലിക്കോട്, സുരേഷ് കാനം, മാസ്റ്റര്‍ പി.യു.മിഥുന്‍, പോലീസ് സ്റ്റേഷന്‍ ജനമൈത്രി ബീറ്റ് ഓഫീസര്‍ പ്രദീപന്‍ കോതോളി എന്നിവര്‍ സംസാരിച്ചു.
കുമാരി എം.നന്ദന, (കേരള കേന്ദ്ര സര്‍വകലാശാല) മോഡറേറ്ററായി. തുടര്‍ന്ന് പോലീസ് ഉദ്യോഗസ്ഥരും നാട്ടുകാരായ ഗായകരും ചേര്‍ന്ന് ഗാനമേള അവതിരിപ്പിച്ചു. തുടര്‍ന്ന് നടന്ന സാംസ്‌കാരിക സംഗമം ‘കൈകോര്‍ക്കാം നല്ല നാളേയ്ക്ക് വേണ്ടി’ കാഞ്ഞങ്ങാട് മുന്‍സിപ്പാലിറ്റി
ചെയര്‍പേര്‍സണ്‍ കെ.വി സുജാത ഉദ്ഘാടനം ചെയ്തു. ജില്ലാ പോലീസ് മേധാവി ഡി.ശില്പ ഐപിഎസ് ചടങ്ങില്‍ മുഖ്യാതിഥിയായി. അഡീഷണല്‍ എസ്.പി പി.ബാലകൃഷ്ണന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. കാഞ്ഞങ്ങാട് പോലീസ് ഡിവൈഎസ്പി ബാബു പെരിങ്ങേത്ത് സ്വാഗതം പറഞ്ഞു. കേന്ദ്രസാഹിത്യ അക്കാദമി ഉപദേശക സമിതി അംഗം ഡോ: എ.എം ശ്രീധരന്‍, കവി വിഷ്ണുമംഗലം ദിവാകരന്‍, കാഞ്ഞങ്ങാട് ലയണ്‍സ് പ്രസിഡണ്ട് ശ്യാമപ്രസാദ് പുറവങ്കര, ഹോസ്ദുര്‍ഗ് പോലീസ് ഇന്‍സ്‌പെക്ടര്‍ പി.അജിത്കുമാര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി ബാബു കോട്ടപ്പാറ എന്നിവര്‍ ചടങ്ങില്‍ സംസാരിച്ചു. സോഷ്യല്‍ പോലീസിംഗ് ഡിവിഷന്‍ ജില്ലാ കോഡിനേറ്റര്‍, എസ്.ഐ പി.കെ.രാമകൃഷ്ണന്‍ നന്ദി പറഞ്ഞു. തുടര്‍ന്ന് പെരിയ നാടകവേദിയുടെ ആഭിമുഖ്യത്തില്‍ ‘ഒരു വെയില്‍ കാലത്ത്’ എന്ന നാടകം അവതരിപ്പിച്ചു.