രാജപുരം :ബി ജെ പി കള്ളാര്‍ പഞ്ചായത്ത് 14-ാം വാര്‍ഡിലെ ഒരളയില്‍ കുടുംബ സംഗമം നടത്തി. ബുത്ത് പ്രസിഡണ്ട് എം മധുസൂദനന്‍ അധ്യക്ഷത വഹിച്ചു. ബി ജെ പി മണ്ഡലം പ്രസിഡന്റ് വിനീത് മുണ്ടാമാണി ഉദ്ഘാടനം ചെയ്തു. കര്‍ഷക മോര്‍ച്ച ജില്ലാ അദ്ധ്യക്ഷന്‍ വി കുഞ്ഞികണ്ണന്‍ ബളാല്‍ മുഖ്യപ്രഭാഷണം നടത്തി. വാര്‍ഡ് മെമ്പര്‍ എം.കൃഷ്ണകുമാര്‍ , ജില്ലാ കമ്മിറ്റി അംഗം എ.കെ. മാധവന്‍, രാജേഷ് ഒരള എന്നിവര്‍ സംസാരിച്ചു.