നീലേശ്വരം : നീലേശ്വരം തളിയില്‍ നീലകണ്‌ഠേശ്വേ രക്ഷേത്ര ആറാട്ട് ഉത്സവം ഫെബ്രുവരി 17 മുതല്‍ 24 വരെ വിവിധ പൂജ കര്‍മ്മങ്ങള്‍ക്ക് പുറമെ വിവിധ കലാസാംസ്‌കാരിക പരിപാടികളോടെയും ആഘോഷിക്കും. ഉത്സവത്തിന്റെ ആദ്യദിനമായ (നാളെ) 17 ന് രാവിലെ 10 മണിക്ക് ദ്രവ്യകലശം വൈകുന്നേരം 5 മണിക്ക് അഞ്ഞൂറ്റമ്പലം വീരാര്‍ കാവില്‍ നിന്നും പൂണൂലും ദേവൂരിയും സമര്‍പ്പണം തുടര്‍ന്ന് കൊടിയേറ്റം, 6.30 ന് ഇരട്ട തായമ്പക, രാത്രി വിവിധ കലാപരിപാടികള്‍.
18 ന് വൈകുന്നേരം നീലേശ്വരം മര്‍ച്ചന്‍ സ്വനിതാ വിംഗ് അവതരിപ്പിക്കുന്ന തിരുവാതിര, 7 മണിക്ക് ആദ്യാത്മിക പ്രഭാഷണം, രാത്രി കൈകൊട്ടിക്കളി, സെമി ക്ലാസിക്കല്‍ ഡാന്‍സ്. 19 ന് ബുധന്‍ വൈകുന്നേരം 7 മണിക്ക് പെരിയ ഗോകുലം ഗോശാല പരമ്പര വിദ്യാപീഠം അവതരിപ്പിക്കുന്ന ഭജന, 8.30 ന് തിരുവാതിരക്കളി, കൈകൊട്ടിക്കളി, തിരുവാതിര, ഫ്യൂഷന്‍ തിരുവാതിരകളി. 20 ന് വൈകുന്നേരം തിരുവഷ്ടമി തിരുമുല്‍ക്കാഴ്ചവരവ് രാത്രി കഥകളി. 21 ന് വില്‍ക്കലാ മേള. 22 ന് വൈകുന്നേരം കാഴ്ചവരവ്, രാത്രി 7.30 ന് നൃത്തസന്ധ്യയും അരേങ്ങറ്റവും. 23 ന് രാത്രി 7 മണിക്ക് നൃത്ത വൈഭവം രാത്രി 8 30 പള്ളിവേട്ട. 24 ന് രാവിലെ – ആറാട്ട് തുടര്‍ന്ന് ഉത്സവം കൊടിയിറക്കം.