രാജപുരം : പനത്തടി സര്‍വ്വീസ് സഹകരണ ബാങ്ക് ജൈവ കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ബാങ്കിന്റെ പൂടംകല്ലിലുള്ള സ്ഥലത്ത് കൃഷി ചെയ്ത പാവല്‍ കൃഷിയുടെ വിളവെടുപ്പ് ബാങ്ക് പ്രസിഡണ്ട് അഡ്വ. ഷാലുമാത്യു, കള്ളാര്‍ കൃഷി ഓഫീസര്‍ ഹനീന കെ.എം. എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു. ബാങ്കിന്റെ പൂടംകല്ലിലുള്ള 2 ഏക്കറോളം സ്ഥലത്ത് ഏത്തവാഴ, പയര്‍, പച്ചമുളക്, വഴുതിന, തക്കാളി, എന്നീ കൃഷികളും നടത്തിവരുന്നുണ്ട്.