പാലക്കുന്ന് : വടക്കേ മലബാറിലെ റെയില്‍വെ യാത്രക്കാരുടെ ദുരിതം പരിഹരിക്കാന്‍ കണ്ണൂര്‍ – മംഗ്ലൂര്‍ റൂട്ടില്‍ കൂടുതല്‍ പാസഞ്ചര്‍ ട്രൈനുകള്‍ അനുവദിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കോട്ടിക്കുളം – പാലക്കുന്ന് യൂത്ത് വിങ് യൂണിറ്റ് വാര്‍ഷിക ജനറല്‍ ബോഡി യോഗം ആവശ്യപ്പെട്ടു. നിരന്തരമായി ആവശ്യപ്പെട്ടിട്ടും കോട്ടിക്കുളത്ത് പരശുറാം, ഏറനാട് എക്‌സ്പ്രസ്സുകള്‍ക്ക് സ്റ്റോപ്പ് അനുവദിക്കാത്തതിലും റിസര്‍വേഷന്‍ സൗകര്യം പുനഃസ്ഥാപിക്കാത്തതിലും യോഗം പ്രതിഷേധിച്ചു. ജില്ലാ യൂത്ത് വിങ് ജനറല്‍ സെക്രട്ടറി കെ. കെ. അബ്ദുല്‍ മുനീര്‍ ഉദ്ഘാടനം ചെയ്തു.യൂത്ത് വിങ്
യൂണിറ്റ് പ്രസിഡന്റ് എം.ജി.ഷാഹുല്‍ ഹമീദ് അധ്യക്ഷത വഹിച്ചു. യുണിറ്റ് പ്രസിഡന്റ് എം എസ് ജംഷിദ്, ജനറല്‍ സെക്രട്ടറി ചന്ദ്രന്‍ കരിപ്പോടി, ട്രഷറര്‍ അരവിന്ദന്‍ മുതലാസ്, കെ അമ്പു , മുരളി പള്ളം, മുഹമ്മദ് നൂറാസ്, സമീര്‍ സൈന്‍ എന്നിവര്‍ സംസാരിച്ചു.
ഭാരവാഹികള്‍. എം. ജി. ഷാഹുല്‍ ഹമീദ് (പ്രസിഡന്റ്) ഹരി ബിഗ്ബണ്‍, ബി.എം.എ. മുഹമ്മദ് (വൈ. പ്രസിഡന്റ്), സി.എച്ച്. ഇബ്രാഹിം ബാദുഷ (ജന. സെക്രട്ടറി) അഷറഫ് ഫ്‌ലൈസോ, ആഷിര്‍ ഐമാക്‌സ് (സെക്രട്ടറി), സമീര്‍ സെയിന്‍ (ട്രഷറര്‍), മുഹമ്മദ് നൂറാസ് ( കോ – ഓര്‍ഡിനേറ്റര്‍).