പാലക്കുന്ന്: പ്രശസ്ത പൂരക്കളി പണിക്കറും റിയല്‍ എസ്റ്റേറ്റ് ഏജന്റും പഴയകാല നെയ്ത്തുകാരനും ജീവിത സായാഹ്നത്തില്‍ ലോട്ടറി വില്‍പ്പനകാരനുമായ കളനാട് തൊട്ടിയില്‍ പണിക്കര്‍ നിലയത്തില്‍ സി രാഘവന്‍ പണിക്കറുടെ അനുസ്മരണ ചടങ്ങ് വേറിട്ട അനുഭവമായി. പാലക്കുന്ന് പള്ളം മാഷ് ഓഡിറ്റോറിയത്തില്‍ മരണാനന്തര ചടങ്ങായ നല്‍പ്പത്തിയൊന്ന് അടിയന്തിര ചടങ്ങ് അനുസ്മരണ യോഗമായി. സി. എച്ച്. കുഞ്ഞമ്പു എം എല്‍ എ ഉദ്ഘാടനം ചെയ്തു. രാഘവന്‍ പണിക്കറുടെ അമ്മാവന്റെ മകനാണ് അദ്ദേഹം. കീഴൂര്‍ കളരി അമ്പലം മൂത്ത ചെട്ടിയാര്‍ച്ഛന്‍ രാഘവന്‍ മുള്ളേരിയ,കാടകം ചന്തനടുക്കം ചീരുമ്പാ ഭഗവതി ക്ഷേത്രം മൂത്ത ചെട്ടിയാര്‍ച്ഛന്‍ ഗോപാലന്‍ അഡൂര്‍,പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രം പൂരക്കളി പണിക്കര്‍ പി.വി. കുഞ്ഞികോരന്‍ പണിക്കര്‍, ഒദോത്ത് നഗരം ചൂളിയാര്‍ ഭഗവതി ക്ഷേത്രം പടിഞ്ഞാര്‍ തെരു പൂരക്കളി പണിക്കര്‍ സി. ഗജേന്ദ്രന്‍ പണിക്കര്‍, കീഴൂര്‍ കൃഷ്ണന്‍ കാരണവര്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്ര ദീപം തെളിയിച്ചു . ഉദുമ കനിവ് പാലിയേറ്റിവിന് വീല്‍ ചെയര്‍, വാക്കര്‍ മുന്‍ എം എല്‍ എ യും കനിവിന്റെ ജില്ലാ ചെയര്‍മാനുമായ കെ. വി. കുഞ്ഞിരാമനും പ്രവര്‍ത്തകരും ചേര്‍ന്ന് ഏറ്റുവാങ്ങി. . 86 വയസ്സായ രാഘവന്‍ പണിക്കരുടെ ഓര്‍മ്മയ്ക്കായ് 86 വൃക്ഷ തൈകള്‍ ഉദുമ ജിഎച്ച്എസ് എസ് ലെ എന്‍ എസ് എസ് വളണ്ടിയര്‍സിന് കുടുംബത്തിലെ മുതിര്‍ന്ന അംഗമായ കീഴൂര്‍ തെരുവത്ത് കെ. കുഞ്ഞിരാമന്‍ കൈമാറി. പാലക്കുന്ന് ഭഗവതി ക്ഷേത്രം വിദ്യാഭ്യാസ സമിതി പ്രസിഡന്റ് പി. വി രാജേന്ദ്രന്‍,പി. ചന്ദ്രമോഹന്‍, ദാമോദരന്‍ എഞ്ചിനീയര്‍, പി. വി. ഭാസ്‌കരന്‍, സുനില്‍ മാങ്ങാട്, ചന്ദ്രന്‍ കൊക്കാല്‍ എന്നിവര്‍ പ്രസംഗിച്ചു. അജിത് സി കളനാട് സ്വാഗതവും അരവിന്ദന്‍ സി കളനാട് നന്ദിയും പറഞ്ഞു.