രാജപുരം: ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സ് കള്ളാര്‍ മണ്ഡലം പത്താം വാര്‍ഡ് മഹാത്മ ഗാന്ധി കുടുംബ സംഗമം രാജപുരത്ത് ഡിസിസി സെക്രട്ടറി അഡ്വ. പി വി സുരേഷ് ഉദ്ഘാടനം ചെയ്തു.വാര്‍ഡ് പ്രസിഡന്റ് ഒ സി ജെയിംസ് അധ്യക്ഷത വഹിച്ചു. മണ്ഡലം പ്രസിഡന്റ് എം എം സൈമണ്‍, പഞ്ചായത്ത് പ്രസിഡന്റ് ടി കെ നാരായണന്‍, മുന്‍ മണ്ഡലം പ്രസിഡന്റ് വി കുഞ്ഞികണ്ണന്‍, ബ്ലോക്ക് ഭരവാഹികളായ റോയി ആശാരി കുന്നേല്‍ ,സജി മണ്ണൂര്‍, സുരേഷ് കൂക്കള്‍,പഞ്ചായത്തംഗം വനജ ഐത്തു , ഇ കെ ഗോപാലന്‍, സെന്റി മോന്‍ മാത്യു ,ബേബി ജോസഫ് ഏറ്റിയപ്പള്ളിയില്‍ എന്നിവര്‍ സംസാരിച്ചു.ജോയി കൊട്ടുപ്പള്ളിയില്‍ സ്വാഗതവും രാജു ജോസഫ് പുഴിക്കാലായില്‍ നന്ദിയും പറഞ്ഞു.