രാജപുരം :ഇന്ത്യയിലുടനീളം ഉള്ള വിദ്യാര്‍ത്ഥികളുടെ സര്‍ഗാത്മക കഴിവുകള്‍ പുറത്തുകൊണ്ടുവരാന്‍ ലക്ഷ്യമിട്ടിട്ടുള്ള കേന്ദ്ര ഗവണ്‍മെന്റ് പദ്ധതിയായ സ്‌കൂള്‍ ഇന്നവേഷന്‍ മാരത്തോണില്‍ രണ്ടാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് കോടോത്ത് സ്‌കൂളിലെ അഭിമാന താരങ്ങള്‍. കോടോത്ത് ഡോ. അംബേദ്കര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ ഏഴ് ബി ക്ലാസിലെ ആഷിക ഗോപാല്‍, അനുഗ്രഹ വി, വിഷ്ണുപ്രിയ എസ് വിജയന്‍ എന്നിവരാണ് ദേശീയതലത്തില്‍ നടത്തിയ മത്സരത്തില്‍ രണ്ടാംഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്.വാഹനങ്ങളുടെ അമിതവേഗത നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളിലൂടെയാണ് കുട്ടികള്‍ ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.അധ്യാപികയായ രമ്യ സുനിലാണ് കുട്ടികള്‍ക്ക് നേതൃത്വം നല്‍കിയത്.