കോഴിക്കോട് : കിണറ്റില്‍ വീണ കാട്ടുപന്നിയെ കൊന്ന് കറിവെച്ച് കഴിച്ച സംഭവത്തില്‍ അഞ്ച് യുവാക്കളെ അറസ്റ്റ് ചെയ്തു. കോഴിക്കോട് വളയത്താണ് സംഭവം. രണ്ട് വീടുകളില്‍ നിന്ന് പന്നിയുടെ ഇറച്ചിയും വനംവകുപ്പ് കണ്ടെത്തി.
അതേസമയം ഇറച്ചി ഇരുപതോളം പേര്‍ക്ക് വിതരണം ചെയ്തതായാണ് ഇവരില്‍ നിന്ന് ലഭിക്കുന്ന വിവരം. വനം വകുപ്പിന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് പരിശോധന നടത്തിയത്. വനത്തിനോട് ചേര്‍ന്നുള്ള പുരയിടത്തിലെ കിണറ്റില്‍ വീണ കാട്ടുപന്നിയെയാണ് ഇവര്‍ പിടികൂടി കറിവെച്ചത്.