കാഞ്ഞങ്ങാട്: മടിയന്‍ ക്ഷേത്ര പാലകനീശ്വരന്റെ അമരഭൂമിയില്‍ അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍കുളങ്ങര ഭഗവതി ദേവാസ്ഥാനം നാല് അവകാശികളില്‍ പുള്ളിക്കരിങ്കാളി യമ്മയുടെ നര്‍ത്തക സ്ഥാനവും വിളക്കും തളിക അവകാശവും നടത്തിവരുന്ന തറവാടാണ് പെരളം മധുരക്കാട് ഇടയില്‍ വീട് താനത്ത് വളപ്പ് തറവാട്. അഷ്ട മംഗല പ്രശ്‌ന ചിന്ത പ്രകാരം തറവാട്ടില്‍ പുനപ്രതിഷ്ടാ ചടങ്ങ് നടന്നു. അടോട്ട് മൂത്തേടത്ത് കുതിര് പഴയ സ്ഥാനം പാടാര്‍ കുളങ്ങര ഭഗവതി ദേവസ്ഥാനം സ്ഥാനികരുടെ കാര്‍മികത്വത്തിലാണ് ചടങ്ങ് നടന്നത് .തറവാട് കളിയാട്ട മഹോത്സവം 10,11 തീയ്യതികളില്‍ നടക്കും. 10ന് അന്തിയണങ്ങം ഭൂതം, കാര്‍ന്നോന്‍ തെയ്യം അരങ്ങിലെത്തും. 11 ന് പുലര്‍ച്ചെ പൊട്ടന്‍ തെയ്യം തുടര്‍ന്ന് രക്തചാമുണ്ഡിയമ്മ ,വിഷ്ണുമൂര്‍ത്തി , മുളവന്നൂര്‍ ഭഗവതി, ഗുളികന്‍ എന്നീ തെയ്യങ്ങള്‍ കെട്ടിയാടും.