കാഞ്ഞങ്ങാട്: കാസര്‍ഗോഡിന്റെ സാമൂഹിക മേഖലയില്‍ ചുരുങ്ങിയ കാലം കൊണ്ട് സ്തുത്യര്‍ഹമായ സേവാ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ച സന്നദ്ധ സേവാ പ്രസ്ഥാനമാണ് സ്വധര്‍മ്മ ചാരിറ്റബിള്‍ സൊസൈറ്റി. കര്‍മ്മമാണ് സ്വധര്‍മ്മം എന്ന് വിശ്വസിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്ന ഒരു കൂട്ടം ചെറുപ്പക്കാര്‍ തുടങ്ങിയ പ്രസ്ഥാനം ഇന്ന് ഏകദേശം 1500 ഓളം ആള്‍ക്കാര്‍ ഉള്‍ക്കൊള്ളുന്ന വലിയ ഒരു സന്നദ്ധ സംഘടനയായി മാറിയിരിക്കുകയാണ്. ഒരാള്‍ക്ക് ഒരാളെ സഹായിക്കുവാന്‍ ഏറെ പരിധി പരിമിതികള്‍ ഉള്ള ഈ കാലത്ത് ഒരായിരം പേര്‍ക്ക് ഒരാളെ സഹായിക്കാന്‍ പറ്റുമെന്ന ആശയം സമൂഹത്തിന് പകര്‍ന്ന് നല്‍കുക എന്നതാണ് സ്വധര്‍മയുടെ സന്ദേശം. സൊസൈറ്റിയുടെ നേതൃത്വത്തില്‍ മാവുങ്കാല്‍ വ്യാപാര ഭവനില്‍ ചികിത്സ സഹായ വിതരണവും വിവിധ മേഖലകളില്‍ കഴിവു തെളിയിച്ച വ്യക്തികളെ ആദരിക്കലും നടന്നു. പ്രമുഖ സാമൂഹ്യ പ്രവര്‍ത്തകനും ആര്‍ക്കിടെക്ടുമായ കെ. ദാമോദരന്‍ മാവുങ്കാല്‍ പരിപാടി ഉദ്ഘാടനം ചെയ്ത് ചികിത്സ ചെക്ക് സഹായ വിതരണം നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് സൗപര്‍ണിക അധ്യക്ഷത വഹിച്ചു. ഒപ്പം വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച കാശിഷ് മുകേഷ്,ആവണി രാകേഷ്,മഹിബാല്‍,
പി.പി. അമന്‍ രാജ്, ഉജിത ഉണ്ണികൃഷ്ണന്‍ എന്നിവരെ കെ. ദാമോദരന്‍ മാവുങ്കാലും ഗണപതി ഭട്ടും ചേര്‍ന്ന് അനുമോദിച്ചു. ബാലകൃഷ്ണന്‍ ബാര, ഗണപതി ഭട്ട് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സ്വധര്‍മ്മ കാസര്‍ഗോഡ് ജില്ലാ സെക്രട്ടറി പി. ബാബു സ്വാഗതവും ജോയിന്റ് സെക്രട്ടറി പ്രസാദ് മിഥില നന്ദിയും പറഞ്ഞു