രാവണേശ്വരം: നാരന്ത ട്ട തറവാട് പ്രതിഷ്ഠ കലശ മഹോത്സവം അരവത്ത് ബ്രഹ്‌മശ്രീ കെ. യു പത്മനാഭ തന്ത്രികളുടെ കാര്‍മികത്വത്തില്‍ നടന്നു. രാവിലെ ഗണപതി ഹോമവും തുടര്‍ന്ന് വിവിധ പൂജകളും ഉച്ചയ്ക്ക് ഒരു മണി മുതല്‍ 2.30 വരെയുള്ള രോഹിണി നക്ഷത്രം ഇടവം രാശി മുഹൂര്‍ത്തത്തില്‍
നാരന്തട്ട ചാമുണ്ഡി അമ്മയുടെ പ്രതിഷ്ഠയും നടന്നു. തറവാട് മാതൃ സമിതിയുടെ നേതൃത്വത്തില്‍ ലളിത സഹസ്രനാമാര്‍ച്ചനയും നടന്നു. ഫെബ്രുവരി 11, 12 തീയതികളില്‍ കളിയാട്ട മഹോത്സവം നടക്കും. 11ന് രാത്രി നാരന്തട്ട ചാമുണ്ഡി അമ്മയുടെ തിടങ്ങലും പൊട്ടന്‍ തെയ്യം കൂടലും നടക്കും. തുടര്‍ന്ന് തറവാട് മാതൃസമയുടെ നേതൃത്വത്തില്‍ തിരുവാതിരയും വിവിധ കലാപരിപാടികളും അരങ്ങേറും. ഫെബ്രുവരി 12ന് പുലര്‍ച്ചെ പൊട്ടന്‍ തെയ്യത്തിന്റെ പുറപ്പാടും ഉച്ചയ്ക്ക് 11. 30ന് നാരന്തട്ട ചാമുണ്ഡി അമ്മയുടെ പുറപ്പാടും നടക്കും.