ബെംഗളൂരു: കര്‍ണാടകയില്‍ അച്ഛന്‍ മകളെ തല്ലിക്കൊന്നു. പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറാത്തതില്‍ പ്രകോപിതനായതിനെ തുടര്‍ന്നാണ് പിതാവ് മകളെ തല്ലിക്കൊന്നത്. ബീദറില്‍ 18 വയസുകാരിയായ മോണിക്കയെയാണ് അച്ഛന്‍ മോത്തിരാമ തല്ലിക്കൊന്നത്. അതേസമയം വീട്ടില്‍ ആരുമില്ലാത്ത സമയത്ത് മകളെ തല്ലി അവശയാക്കുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്ത സ്രാവമുണ്ടാവുകയും മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മോത്തിരാമയെ പൊലീസ് അറസ്റ്റ് ചെയ്തു