വനം വകുപ്പ് കാസര്‍കോട് സാമൂഹ്യ വനവല്‍ക്കരണ വിഭാഗം എടനീര്‍ സ്വാമി ജീസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഫോറസ്ട്രി ക്ലബ്ബ് – എന്‍ എസ് എസ് വിദ്യാര്‍ത്ഥികള്‍ക്കായി
റാണിപുരം ഇക്കോ ടൂറിസം സെന്ററില്‍ കാട്ടുതീ ബോധവല്‍ക്കരണ ക്ലാസും വനപഠന യാത്രയും നടത്തി. കാട് ജീവന്റെ തുടര്‍ച്ചയ്ക്കായി കാത്തുസൂക്ഷിക്കുന്നജൈവ വൈവിധ്യങ്ങളുടെ പ്രാധാന്യത്തെ കുറിച്ച് വിശദമായ ക്ലാസുകള്‍ നടന്നു. റാണിപുരം വനയാത്ര വിദ്യാര്‍ത്ഥികള്‍ക്ക് നവ്യാനുഭവമായി. ക്യാമ്പില്‍ ഡെപ്യൂട്ടി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (ഗ്രേഡ്) എന്‍.വി.സത്യന്‍, നാച്വറലിസ്റ്റ് കെ.എം അനൂപ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍മാരായ എം. സുന്ദരന്‍, പി സി യശോദ ,കെ.ആര്‍ വിജയനാഥ് എന്നിവര്‍ ക്ലാസെടുത്തു. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ എം.ജെ അഞ്ജു, എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീപതി വാര്യര്‍, അധ്യാപകരായ പി.എം സജി, കെ.എസ് ശ്രീകല, ലിജോ സെബാസ്റ്റ്യന്‍, എന്‍.എസ്.എസ് വളണ്ടിയര്‍ നന്ദഗോപാല്‍ എന്നിവര്‍ സംസാരിച്ചു.