ട്രാക്ക് അറ്റകുറ്റപ്പണി!മാവേലി കോട്ടയം വഴി, ഇന്റര്‍സിറ്റി തൃശ്ശൂര്‍ വരെ; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

തിരുവനന്തപുരം ഡിവിഷനില്‍ നടക്കുന്ന ട്രാക്ക് അറ്റകുറ്റപ്പണികളെ തുടര്‍ന്ന് സംസ്ഥാനത്തെ പ്രമുഖ ട്രെയിന്‍ സര്‍വീസുകളില്‍ റെയില്‍വേ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കണ്ണൂര്‍-എറണാകുളം ഇന്റര്‍സിറ്റി എക്‌സ്പ്രസ് (16306) നവംബര്‍, ഡിസംബര്‍ മാസങ്ങളിലെ നിര്‍ദ്ദിഷ്ട തീയതികളില്‍ തൃശ്ശൂരില്‍ യാത്ര അവസാനിപ്പിക്കും. ഈ ദിവസങ്ങളില്‍ തൃശ്ശൂരിനും എറണാകുളത്തിനും ഇടയില്‍ സര്‍വീസ് ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. കൂടാതെ, ടാറ്റാ നഗര്‍-എറണാകുളം ജങ്ഷന്‍ എക്‌സ്പ്രസ് (18189) നവംബര്‍ 12, 19, 26 തീയതികളില്‍ ആലുവയില്‍ സര്‍വീസ് അവസാനിപ്പിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

പ്രധാന സര്‍വീസുകളിലൊന്നായ മംഗളൂരു സെന്‍ട്രല്‍-തിരുവനന്തപുരം സെന്‍ട്രല്‍ മാവേലി എക്‌സ്പ്രസ് (16603) നവംബര്‍ 13, 20, 27 തീയതികളിലും, മടക്ക സര്‍വീസായ തിരുവനന്തപുരം-മംഗളൂരു മാവേലി എക്‌സ്പ്രസ് (16604) നവംബര്‍ 13, 15 തീയതികളിലും ആലപ്പുഴയ്ക്ക് പകരം കോട്ടയം വഴിയായിരിക്കും സര്‍വീസ് നടത്തുക. ഈ ദിവസങ്ങളില്‍ എറണാകുളം ടൗണ്‍, കോട്ടയം, ചങ്ങനാശ്ശേരി, തിരുവല്ല, ചെങ്ങന്നൂര്‍ എന്നിവിടങ്ങളില്‍ ട്രെയിനിന് പ്രത്യേക സ്റ്റോപ്പുകള്‍ ഉണ്ടായിരിക്കും. വഴിതിരിച്ചുവിടലിന് പുറമെ മംഗളൂരു-തിരുവനന്തപുരം എക്‌സ്പ്രസ് (16348) നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ ഒരു മണിക്കൂറും, രാമേശ്വരം-തിരുവനന്തപുരം അമൃത എക്‌സ്പ്രസ് (16344) അര മണിക്കൂറോളവും വൈകിയായിരിക്കും സര്‍വീസ് നടത്തുക

Leave a Reply

Your email address will not be published. Required fields are marked *