ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമ്മേളനം : സ്വാഗതസംഘം രൂപീകരിച്ചു

കാസര്‍കോട്: ഭാരതീയ വിചാരകേന്ദ്രത്തിന്റെ 44 മത് സംസ്ഥാന വാര്‍ഷിക സമ്മേളനം ഡിസംബര്‍ 11, 12, 13 തീയതികളില്‍ കാസര്‍കോട് ,വിദ്യാ നഗര്‍ ചിന്മയ തേജസ് ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും. സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പിനായി സ്വാഗതസംഘം രൂപീകരിച്ചു. കാസര്‍കോട് ദേശീയ സേവാഭാരതി ഭവനില്‍ നടന്ന സ്വാഗത സംഘം രൂപീകരണ യോഗം ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ജനറല്‍ സെക്രട്ടറി ഡോ. എന്‍. സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. വിചാര കേന്ദ്രം ജില്ലാ പ്രസിഡന്റ്
മുരളീധരന്‍ പാലമംഗലം അധ്യക്ഷത വഹിച്ചു. ഭാരതീയ വിചാര കേന്ദ്രം സംസ്ഥാന ഉപാധ്യക്ഷന്‍ സുധീര്‍ ബാബു സംസ്ഥാന സമ്മേളനത്തിന്റെ വിജയകരമായ നടത്തിപ്പ് അനാവശ്യമായ തയ്യാറെടുപ്പുകളെ കുറിച്ച് വിവരിച്ചു. ആര്‍ എസ് എസ് കാസര്‍കോട് ജില്ലാ സംഘചാലക് പ്രഭാകരന്‍ മാസ്റ്റര്‍ സംസാരിച്ചു. ശശിധരന്‍ ഐഎഎസ് ചെയര്‍മാനും അഡ്വ. കെ. കരുണാകരന്‍ നമ്പ്യാര്‍ വര്‍ക്കിംഗ് ചെയര്‍മാനും ഡോ. കെ. ഐ. ശിവപ്രസാദ് ജനറല്‍ കണ്‍വീനറുമായി 251 അംഗ സ്വാഗതസംഘ കമ്മറ്റിയെ തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *