കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ലോക വയോജനദിനത്തിന്റെ ഭാഗമായി വയോജനസംഗമം സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ വിവിധ പഞ്ചായത്തുകളില്‍ നിന്നുള്ള മുതിര്‍ന്ന പൗരന്മാരെ പങ്കെടുപ്പിച്ച് ബേക്കല്‍ ബീച്ച് പാര്‍ക്കിലായിരുന്നു സംഗമം. പാട്ടും പറച്ചിലും സ്നേഹസൗഹൃദങ്ങള്‍ പങ്കുവെച്ചും രാവിലെ 10 മുതല്‍ വൈകുന്നേരം വരെ നീണ്ട സംഗമം ബേക്കല്‍ ഡിവൈ.എസ്.പി കെ. വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ. സുജാത അധ്യക്ഷത വഹിച്ചു.
പള്ളിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി. ശോഭന, അജാനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.വി. തുളസി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി. ഗോവിന്ദന്‍, സ്ഥിരംസമിതി അധ്യക്ഷരായ പി.കെ. മഞ്ജിഷ, എം.വി. ജയശ്രീ, വാര്‍ഡ് മെമ്പര്‍ ബീഫാത്തിമ എന്നിവര്‍ സംസാരിച്ചു. ക്ഷേമകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എച്ച്. ഹനീഫ സ്വാഗതവും കാഞ്ഞങ്ങാട് ശിശുവികസന പദ്ധതി ഓഫീസര്‍ കെ.ജെ. സായാഹ്ന നന്ദിയും പറഞ്ഞു. ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, വിവിധ പഞ്ചായത്തുകളിലെ മെമ്പര്‍മാര്‍, സാമൂഹിക-സാംസ്‌കാരിക മേഖലയിലെ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ പങ്കാളികളായി.
ഫോക്ലോര്‍ അക്കാദമി അവാര്‍ഡ് ജേതാവും നാടന്‍പാട്ട് കലാകാരനുമായ സുഭാഷ് അറുകരയുടെ ആടിയും പാടിയും എന്ന നാടന്‍പാട്ട് പരിപാടിയും മുതിര്‍ന്ന അംഗങ്ങളുടെ കലാപരിപാടികളും വിനോദസഞ്ചാര കേന്ദ്ര സന്ദര്‍ശനവും സംഗമത്തിന്റെ ഭാഗമായി നടന്നു.