ഭരണഭാഷാ വാരാഘോഷത്തിന്റെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ അക്ഷര ലൈബ്രറിയുടെ സഹകരണത്തോടെ ജില്ലയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്കായി ‘കേള്‍ക്കൂ എഴുതൂ’ മത്സരം സംഘടിപ്പിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന മത്സരത്തില്‍ ജില്ലയിലെ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെയും സ്ഥാപനങ്ങളിലെയും ജീവനക്കാര്‍ പങ്കെടുത്തു. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എം. മധുസൂദനന്‍ മത്സരം നിയന്ത്രിച്ചു.
മത്സരത്തില്‍ സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് ക്ലര്‍ക്ക് എം. ദീപ്തിമോള്‍ ഒന്നും ജില്ലാ ലേബര്‍ ഓഫീസിലെ സി.വി. ധന്യ രണ്ടും സഹകരണ ഓഡിറ്റ് ജോയിന്റ് ഡയറക്ടര്‍ ഓഫീസ് സീനിയര്‍ ടൈപ്പിസ്റ്റ് കെ.വി. ഷീബ മൂന്നും സ്ഥാനം നേടി.
ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് അസിസ്റ്റന്റ് എഡിറ്റര്‍ എ.പി. ദില്‍ന, അസി. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ.പി. നൗഷാദ്, അക്ഷര ലൈബ്രറി പ്രസിഡന്റ് പത്മരാജ് വി.നായര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ അംഗം കെ.മുകുന്ദന്‍ എന്നിവര്‍ സംസാരിച്ചു. വിജയികള്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ സമ്മാനങ്ങള്‍ കൈമാറി.