നാഷണല്‍ മിഷന്‍ ഓണ്‍ നാച്ചുറല്‍ ഫാമിംഗ് പദ്ധതിയുടെഭാഗമായി ഡ്രം, ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച കമ്പോസ്റ്റ്, ഘന ജീവാമൃതം എന്നിവ വിതരണം ചെയ്തു

രാജപുരം:നാഷണല്‍ മിഷന്‍ ഓണ്‍ നാച്ചുറല്‍ ഫാമിംഗ് പദ്ധതിയുടെ ഭാഗമായി ഡ്രം, ട്രൈക്കോഡെര്‍മ സമ്പുഷ്ടീകരിച്ച കമ്പോസ്റ്റ്, ഘന ജീവാമൃതം എന്നിവ വിതരണോദ്ഘാടനം കള്ളാര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് രജിത കെ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് എം എം സൈമണ്‍ അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ഗീത പി, റോയ് പി എല്‍, വാര്‍ഡ് മെമ്പര്‍മാരായ ഗിരീഷ് കുമാര്‍ കെ, ബിന്ദു ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. കൃഷി ഓഫീസര്‍ ഹനീന കെ എം സ്വാഗതവും പദ്ധതി കോഓര്‍ഡിനേറ്റര്‍ ബാബു എം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *