കാഞ്ഞങ്ങാട് മണ്ഡലത്തില്‍ 10 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

കാഞ്ഞങ്ങാട് മണ്ഡലം സംസ്ഥാന ബഡ്ജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതായി ഇ. ചന്ദ്രശേഖരന്‍ എം.എല്‍.എ അറിയിച്ചു. കുന്നുപാറ-പൊടിപ്പള്ളം റോഡ് – നാല് കോടി രൂപ, കൊല്ലംപാറ-കാട്ടിപ്പൊയില്‍-ബിരിക്കുളം റോഡ് – ഒരു കോടി രൂപ, കോളിച്ചാല്‍-പ്രാന്തര്‍കാവ്-പാലച്ചാല്‍ റോഡ് – ഒരു കോടി രൂപ, ഗുരുവനം-ഉപ്പിലിക്കൈ-ചേടിറോഡ് – ഒരു കോടി രൂപ, എടത്തോട്-വള്ളിച്ചിറ്റ-അട്ടക്കണ്ടം തേറംകല്ല് റോഡ് – ഒരു കോടി രൂപ, ഇരിയ- പറക്ലായി റോഡ് – ഒരു കോടി രൂപ, അഞ്ചനമുക്കൂട്-കൊട്ടോടി പാലം-കൂരങ്കയം റോഡ് – ഒരു കോടി രൂപ എന്നിങ്ങനെയാണ് തുക വകയിരുത്തിയത്.

നെല്ലിയടുക്കം-നിടുമ്പ് പാലം നിര്‍മ്മാണം, വണ്ണാത്തിക്കാനം-പുഞ്ചക്കര റോഡ്, മാണിക്കോത്ത് റെയില്‍വേ മേല്‍പ്പാലം,പാത്തിക്കര-ആനമഞ്ഞള്‍ റോഡ്, ബളാല്‍-മുരുതുംകുളം-ചുള്ളിയോട് റോഡ്,ചായ്യോം-മൂന്ന് റോഡ് – കാഞ്ഞിരപ്പൊയില്‍ റോഡ്,ബളാല്‍-അരീക്കര-പരപ്പ റോഡ്, കാട്ടിപ്പൊയില്‍ ആയുര്‍വേദ ഡിസ്‌പെന്‍സറി കെട്ടിട നിര്‍മ്മാണം,തോയമ്മല്‍-പുതുവൈ റോഡ്,ചുള്ളിക്കര പിഡബ്ല്യുഡി റസ്റ്റ് ഹൗസ് നിര്‍മ്മാണം,കാഞ്ഞങ്ങാട് യൂത്ത് ഹോസ്റ്റല്‍ അധിക പ്രവൃത്തികള്‍,കാഞ്ഞങ്ങാട് ഗവ. നഴ്‌സിംഗ് സ്‌കുള്‍ കെട്ടിട നിര്‍മ്മാണം, കാഞ്ഞങ്ങാട് പി.ഡബ്ല്യുഡി കോംപ്ലക്‌സ് നിര്‍മ്മാണം എന്നീ പദ്ധതികളും ബജറ്റില്‍ ഇടം നേടി.

Leave a Reply

Your email address will not be published. Required fields are marked *