2025-26 വര്‍ഷത്തേക്കുള്ള സംസ്ഥാന ബജറ്റ് ധനകാര്യ വകുപ്പ് മന്ത്രി ബാലഗോപാല്‍ നിയമസഭയില്‍ അവതരിപ്പിച്ചപ്പോള്‍ കാസര്‍കോട് ജില്ലയ്ക്ക് നേട്ടങ്ങളേറെ. കോവളം -ബേക്കല്‍ ഉള്‍നാടന്‍ ജലപാതയ്ക്ക് 500 കോടി രൂപ ബജറ്റില്‍ വകയിരുത്തി.. പദ്ധതി 2026 ഓടെ പൂര്‍ത്തിയാകും. ദേശീയപാത 66 ആറുവരിപ്പാത വികസനം 2025ല്‍ യാഥാര്‍ത്ഥ്യമാകും. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് 17 കോടി രൂപ വകയിരുത്തി.
പകല്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കുന്ന വൈദ്യുതി സംഭരിച്ച് രാത്രി ലഭ്യമാക്കുന്ന ബാറ്ററി എനര്‍ജി സ്റ്റോറേജ് സിസ്റ്റം ബി.ഇ.എസ് 500 മെഗാ വാട്ട് കാസര്‍കോട് മയിലാട്ടിയില്‍ സ്ഥാപിക്കും. 2026ല്‍ പ്രവര്‍ത്തനം ആരംഭിക്കും ഈ പദ്ധതിയ്ക്ക് അഞ്ചു കോടി രൂപ വകയിരുത്തി. ഹാര്‍ബര്‍ എന്‍ജിനീയറിങ് വകുപ്പിന്റെ നിയന്ത്രണത്തില്‍ ്് കാസര്‍കോട് തുറമുഖ നവീകരണം ഈ വര്‍ഷം പൂര്‍ത്തിയാക്കും. കാസര്‍കോട് തുറമുഖം ഉള്‍പ്പെടെ വിവിധ മേജര്‍ തുറമുഖങ്ങളുടെ വികസനത്തിന് 65 കോടി രൂപ വകയിരുത്തി. പെരിയ കാസര്‍കോട് എയര്‍സ്ട്രിപ്പിന് 50 ലക്ഷം രൂപ വകയിരുത്തി. ജില്ല ആസ്ഥാനത്തെയും താലൂക്ക് സംസ്ഥാനത്തെയും സര്‍ക്കാര്‍ ആശുപത്രികളില്‍ ഡയാലിസിസ് യൂണിറ്റുകള്‍ ആരംഭിക്കും.