തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ ബജറ്റില്‍ 13.5 കോടിയുടെ പദ്ധതികള്‍ക്ക് അനുമതി

ചെറുവത്തൂരില്‍ ഗവണ്‍മെന്റ് എന്‍ജിനീയറിംഗ് കോളേജ്

സംസ്ഥാന ബഡ്ജറ്റില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ 13.5 കോടിരൂപയുടെ വിവിധ പദ്ധതികള്‍ക്ക് അനുമതി ലഭിച്ചതായി എം.രാജഗോപാലന്‍ എം.എല്‍.എ അറിയിച്ചു. കാസര്‍കോട് ജില്ലയിലെ പ്രഥമ സര്‍ക്കാര്‍ എന്‍ജിനീയറിംഗ് കോളേജ് തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ ചെറുവത്തൂര്‍ ടി എച്ച് എസ് ക്യാമ്പസില്‍ സ്ഥാപിക്കുന്നതിന് മൂന്ന് കോടി രൂപ അനുവദിച്ചു. അഴിത്തല ബീച്ച് ടൂറിസം പദ്ധതിക്ക് രണ്ട് കോടി രൂപയും, ഭീമനടി ബേബി ജോണ്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് വനിത ഐടിഐക്ക് കെട്ടിട നിര്‍മ്മാണം നടത്തുന്നതിന് 5 കോടി രൂപയും, കാലിക്കടവ് ഏച്ചിക്കൊവ്വല്‍ ബൈപ്പാസ് റോഡ് നിര്‍മ്മാണത്തിന് 1.5 കോടി രൂപയും, കാലിക്കടവ് ചന്തേര വളവറ റോഡ് വിപുലീകരണത്തിന് 2 കോടി രൂപയും ഉള്‍പ്പെടെയാണ് 13.5 കോടി രൂപ വകയിരുത്തിയിട്ടുള്ളത്.

ഇതിനുപുറമേ കാനോത്തും പൊയില്‍ പാലവും അനുബന്ധറോഡ് നിര്‍മ്മാണവും നാല് കോടി, ജി വി എച്ച് എസ് എസ് ടി എച്ച് എസ് ചെറുവത്തൂരിന് കെട്ടിട നിര്‍മ്മാണം രണ്ട് കോടി, ചന്തേര റെയില്‍ ഓവര്‍ ബ്രിഡ്ജ് നിര്‍മ്മാണം 20 കോടി, വീരമലക്കുന്ന് ടൂറിസം പ്രോജക്ട് 10 കോടി, നീലേശ്വരം നഗരസഭയിലും അനുബന്ധപ്രദേശങ്ങളിലും കുടിവെള്ള പദ്ധതി 50 കോടി, തെക്കേക്കാട് മാടക്കാല്‍ ബണ്ടുകളില്‍ പാലംനിര്‍മ്മാണം 10 കോടി, ചെറിയാക്കര, പുലിയന്നൂര്‍ റോഡ്പാലങ്ങള്‍ നിര്‍മ്മാണം 16 കോടി, നീലേശ്വരം ബ്ലോക്ക് ഓഫീസ് പാലായി റെഗുലേറ്റര്‍ കം ബ്രിഡ്ജ് കൂക്കോട്ട് കയ്യൂര്‍ സ്മാരകം റോഡ് ആധുനികവല്‍ക്കരണം 10 കോടി, പോത്താംകണ്ടം അത്തൂട്ടി കൂളിയാട് മാനളം പാമ്പെരിങ്ങാര പള്ളിപ്പാറ റോഡ് പരിഷ്‌കരണം എട്ട് കോടി, ഒളവറ ഒളിയന്‍ കടവില്‍ റെഗുലേറ്റര്‍ കം ബ്രിഡ്ജ് 80 കോടി, ചീമേനി ഐ എച്ച് ആര്‍ ടി അപ്ലൈഡ് സയന്‍സ് കോളേജിന് സ്പെഷ്യല്‍ ബ്ലോക്ക് നിര്‍മ്മാണം അഞ്ച് കോടി, പോത്താംകണ്ടം പാടിയോട്ടുചാല്‍ റോഡ് നവീകരണം നാല് കോടി, വലിയപറമ്പ് പഞ്ചായത്തില്‍ കടലാക്രമണ പ്രതിരോധ പദ്ധതികള്‍ 50 കോടി, കടുമേനി പാറക്കടവ് റോഡ് നവീകരണം അഞ്ച് കോടി, ചീമേനി തളിയമ്മാരോട് റോഡ് ആധുനികവല്‍ക്കരണം മൂന്ന് കോടി തുടങ്ങിയ പ്രവര്‍ത്തികള്‍ ടോക്കണ്‍ പ്രൊഫഷന്‍ നല്‍കി ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *