സിപിഎം കാസര്‍കോട് ജില്ലാ സെക്രട്ടറിയായി എം രാജഗോപാലനെ തിരഞ്ഞെടുത്തു. കാഞ്ഞങ്ങാട്ട് നടക്കുന്ന ജില്ലാ സമ്മേളനത്തില്‍ പി ബി അംഗം എ വിജയരാഘവന്റെ സാന്നിധ്യത്തിലായിരുന്നു തിരഞ്ഞെടുപ്പ്. നിലവില്‍ തൃക്കരിപ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗവും സിപിഎം ജില്ലാ സെക്രടറിയേറ്റ് അംഗവുമാണ് രാജഗോപാല്‍
കയ്യൂര്‍ സ്വദേശിയായ അദ്ദേഹം സിഐടിയു ജില്ലാ സെക്രട്ടറിയുമായിരുന്നു. കൂടാതെ കയ്യൂര്‍ – ചീമേനി പഞ്ചായത്ത് പ്രസിഡന്റായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.എഫ്.ഐ, ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2016 ലാണ് തൃക്കരിപ്പൂരില്‍ നിന്ന് ആദ്യമായി നിയമസഭയിലേക്ക് മത്സരിച്ചത്. 2021 ലും വിജയം ആവര്‍ത്തിച്ചു. 12 ഏരിയകളില്‍ നിന്നുള്ള 281 പ്രതിനിധികളും 36 ജില്ലാ കമ്മിറ്റി അംഗങ്ങളുമുള്‍പ്പെടെ 317 പേര്‍ സമ്മേളനത്തില്‍ പങ്കെടുത്തു. വെള്ളിയാഴ്ച വൈകിട്ട് സീതാറാം യെച്ചൂരി – കോടിയേരി ബാലകൃഷ്ണന്‍ നഗറില്‍ (നോര്‍ത് കോട്ടച്ചേരി) നടക്കുന്ന സമാപന സമ്മേളനം എ വിജയരാഘവന്‍ ഉദ്ഘാടനം ചെയ്യും.