റിയാദ് വിമാനത്താവളത്തിലെ ഹൂതി ആക്രമണം! ചികിത്സയിലായിരുന്ന ഇന്ത്യക്കാരന്‍ മരിച്ചു

റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഹൂതികള്‍ നടത്തിയ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഒരു ഇന്ത്യക്കാരന്‍ കൂടി മരിച്ചു. ഇതോടെ ഈ ആക്രമണത്തില്‍ മരിച്ചവരുടെ ആകെ എണ്ണം 14 ആയി ഉയര്‍ന്നു. റിയാദിലെ സൗദി ഇന്ത്യന്‍ എംബസിയാണ് ഐസിയുവില്‍ ചികിത്സയിലായിരുന്ന വ്യക്തിയുടെ മരണവിവരം സ്ഥിരീകരിച്ചത്.

ഒക്ടോബര്‍ 10, 11 തീയതികളിലാണ് റിയാദ് വിമാനത്താവളത്തിന് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ഉണ്ടായത്. പരിക്കേറ്റ വ്യക്തിയുടെ കുടുംബവുമായി നിരന്തരം ബന്ധപ്പെട്ടിരുന്നുവെന്നും മൃതദേഹം നാട്ടിലെത്തിക്കാനോ സൗദിയില്‍ സംസ്‌കരിക്കാനോ ഉള്ള എല്ലാ സഹായങ്ങളും ചെയ്തുനല്‍കുമെന്നും എംബസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *