സംസ്ഥാനത്ത് ഇന്നും ഇടിവിന്റെ പാതയിലേക്ക് സഞ്ചരിച്ച് സ്വര്‍ണവില. ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് 80 രൂപയാണ് കുറഞ്ഞത്. ഇതോടെ, ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 45,320 രൂപയായി. ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപ കുറഞ്ഞ് 5,665 രൂപ നിലവാരത്തിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഈ ആഴ്ച തുടര്‍ച്ചയായ മൂന്നാം ദിനമാണ് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തുന്നത്. ഇന്നലെയും, തിങ്കളാഴ്ചയും ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയാണ് കുറഞ്ഞത്. ഇതോടെ, വെറും മൂന്ന് ദിവസം കൊണ്ട് 400 രൂപയാണ് പവന് കുറഞ്ഞത്.
ആഗോള വിപണിയില്‍ സ്വര്‍ണവില ഇടിവിലാണ്. ട്രോയ് ഔണ്‍സിന് 5.06 ഡോളര്‍ താഴ്ന്ന്, 1,978.22 ഡോളര്‍ എന്നതാണ് ഇന്നത്തെ വില നിലവാരം. ആഗോള സ്വര്‍ണവിലയ്ക്ക് അനുസൃതമായാണ് ആഭ്യന്തര സ്വര്‍ണവില നിശ്ചയിക്കാറുള്ളത്. ഡിസംബര്‍ 4ാം തീയതി തിങ്കളാഴ്ച്ച സ്വര്‍ണവില സംസ്ഥാനത്തിന്റെ ചരിത്രത്തിലെ പുതിയ റെക്കോര്‍ഡ് ഉയരത്തിലെത്തിയിരുന്നു. ഒരു പവന് 47,080 രൂപയും, ഗ്രാമിന് 5,885 രൂപയുമായിരുന്നു വില നിലവാരം.