മാനന്തവാടി: കാറില്‍ കടത്തി കൊണ്ടുവന്ന മയക്കുമരുന്നായ മെത്താംഫെറ്റാമൈനും കഞ്ചാവുമായി യുവാക്കള്‍ പിടിയില്‍. എടവക പള്ളിക്കല്‍ കല്ലായി വീട്ടില്‍ മുഹമ്മദ് സാജിദ്(28), എടവക പാലമുക്ക് മണ്ണാര്‍ വീട്ടില്‍ എം.മാലിക് എന്നിവരാണ് പിടിയിലായത്. ബാവലി എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയില്‍ ആണ് യുവാക്കള്‍ പിടിയിലായത്. 0.57 ഗ്രാം മെത്താംഫെറ്റാമൈനും 240 ഗ്രാം കഞ്ചാവും പ്രതികളില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. ഇവര്‍ കാറും കസ്റ്റഡിയിലെടുത്തു. പരിശോധനയില്‍ എക്‌സൈസ് ഇന്‍സ്പെക്ടര്‍ ജിജില്‍കുമാര്‍, പ്രവന്റീവ് ഓഫീസര്‍ വി. ആര്‍. ബാബുരാജ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ സജി മാത്യു, ഷിനോജ്, നിക്കോളാസ് എന്നിവര്‍ പങ്കെടുത്തു. അറസ്റ്റിലായവരെ കോടതിയില്‍ ഹാജരാക്കും.