വെള്ളിക്കോത്ത്: റവന്യൂ ജില്ലാ സ്‌കൂള്‍ കലോത്സവം, സംസ്ഥാന സ്‌കൂള്‍ കായികോത്സവം, തൈക്കോണ്ടോ ചാമ്പ്യന്‍ഷിപ്പ് തുടങ്ങി വിവിധ മത്സരങ്ങളില്‍ വിജയികളായ കുട്ടികള്‍ക്ക് വെള്ളിക്കോത്ത് മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അഭിനന്ദിച്ചു.
കാറടുക്ക ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഡിസംബര്‍ 5 മുതല്‍ 9 വരെ നടന്ന കാസര്‍ഗോഡ് ജില്ല റവന്യൂ കേരള സ്‌കൂള്‍ കലോത്സവത്തില്‍ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 89. നേടി മഹാകവി പി സ്മാരക ഗവണ്‍മെന്റ് വൊക്കേഷന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വെള്ളിക്കോത്ത് ഓവറോള്‍ രണ്ടാം സ്ഥാനം നേടി. ഈ നേട്ടത്തോടെ ഹൈസ്‌കൂള്‍ വിഭാഗത്തില്‍ ജില്ലയിലെ ഏറ്റവും മികച്ച സര്‍ക്കാര്‍ വിദ്യാലയം എന്ന ജാതി വെള്ളിക്കോത്ത് സ്‌കൂള്‍ കരസ്ഥമാക്കി. കുട്ടികളുടെ മികച്ച പ്രകടനവും അധ്യാപിക അധ്യാപകരുടെയും പിടിഎയുടെയും രക്ഷിതാക്കളുടെയും അകമഴിഞ്ഞ പിന്തുണയും സഹായവും ആണ് ഈ വിജയത്തിന് ആധാരമായി പ്രവര്‍ത്തിച്ചത്. ജില്ലാ കലോത്സവത്തില്‍ കഥകളി സംഗീതം (ആണ്‍/ പെണ്‍ ), കഥകളി സിംഗിള്‍, നാടോടിനൃത്തം (ആണ്‍), ചെണ്ടമേളം, പൂരക്കളി (യുപി), ഇംഗ്ലീഷ് പ്രസംഗം സംഘഗാനം, അറബനമുട്ട്, കോല്‍ക്കളി, നാടകം, സംഘനൃത്തം, മോഹിനിയാട്ടം, കുച്ചുപുടി, മാപ്പിളപ്പാട്ട്, കഥാപ്രസംഗം (യു.പി) കോല്‍ക്കളി, ഇംഗ്ലീഷ് സ്‌കിറ്റ് (യു.പി, എച്ച്. എസ്) മാര്‍ഗംകളി, ശാസ്ത്രീയ സംഗീതം തുടങ്ങി നിരവധി ഇനങ്ങളിലാണ് ഇക്കുറി സ്‌കൂളിലെ കുട്ടികള്‍ മത്സരിച്ച് മികച്ച പ്രകടനം കാഴ്ചവച്ചത്.
സ്‌കൂളില്‍ വെച്ച് നടന്ന അനുമോദന സദസ്സില്‍ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. സബീഷ് വിജയികള്‍ക്ക് ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്ത് അഭിനന്ദിച്ച് സംസാരിച്ചു. സ്‌കൂള്‍ പി.ടി.എ പ്രസിഡണ്ട് എസ്. ഗോവിന്ദരാജ്, സീനിയര്‍ അസിസ്റ്റന്റ് എ. സി. അമ്പിളി കണ്‍വീനര്‍ പി.വിഷ്ണു നമ്പൂതിരി, ജോയിന്റ് കണ്‍വീനര്‍ എം. കെ.പ്രിയ, കായിക അധ്യാപകന്‍ സോജന്‍ ഫിലിപ്പ്, കെ.അജിത, വി. സുരേശന്‍, വി. വി.വിനീത, പി. വി.സുമതി, ദിവ്യ പി.ജി, അഷ്‌റഫ്. കെ, എന്‍.സി ബേബി സുധ എന്നിവര്‍ കുട്ടികളെ അഭിനന്ദിച്ചു സംസാരിച്ചു. ജില്ലയിലെ അഭിനന്ദനാര്‍ഹമായ വിജയം ആഘോഷിക്കുന്നതിനായി വിളംബര ഘോഷയാത്രയും സംഘടിപ്പിച്ചു.