വനം വകുപ്പ് സാമൂഹ്യ വനവത്ക്കരണ വിഭാഗം നാട്ടാന പരിപാലന ചട്ടം ഏകദിന ശില്പശാല സംഘടിപ്പിച്ചു. വിദ്യാനഗര്‍ വനശ്രീ കോംപ്ലക്‌സില്‍ എ.ഡി.എം കെ.നവീന്‍ ബാബു ഉദ്ഘാടനം ചെയ്തു. ഉത്സവാഘോഷങ്ങളില്‍ ആനയെ എഴുന്നള്ളിക്കുമ്പോള്‍ നിലവിലെ നിയമങ്ങളും ചട്ടങ്ങളും കര്‍ശനമായി പാലിക്കണമെന്നും ക്ഷേത്രഭാരവാഹികള്‍ക്ക് ഇക്കാര്യത്തില്‍ വലിയ ഉത്തരവാദിത്തമാണുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഡെപ്യൂട്ടി കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് പി.ധനേഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ കെ.അഷ്‌റഫ് മുഖ്യാതിഥിയായി. നാട്ടാന പരിപാലന ചട്ട പ്രകാരം വിവിധ വകുപ്പുകളും ഉത്സവാഘോഷ ഭാരവാഹികളും ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് അസി. ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ജോസ് മാത്യു ക്ലാസ്സെടുത്തു. സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ.പി.ആശ, റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസര്‍ (സോഷ്യല്‍ ഫോറസ്ട്രി) കെ.ഗിരിഷ്, സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ പി.സി.യശോദ എന്നിവര്‍ സംസാരിച്ചു. ആനകളെ എഴുന്നള്ളിക്കുന്നതിന് ജില്ലയില്‍ രജിസ്ട്രര്‍ ചെയ്ത അമ്പലങ്ങളിലെ പ്രതിനിധികളും വനം വകുപ്പ് ജീവനക്കാരും ശില്പശാലയില്‍ പങ്കെടുത്തു.