തെരഞ്ഞെടുപ്പില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ വോട്ട് ചെയ്യുന്നത് അറിയാത്തവര്‍ക്കായി കാസര്‍കോട് കളക്ടറേറ്റിലും കാസര്‍കോട്, കാഞ്ഞങ്ങാട് ആര്‍.ഡി.ഒ ഓഫീസുകളിലും ഹോസ്ദുര്‍ഗ്ഗ്, കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും വോട്ടിങ് മെഷീന്‍ ഡെമോണ്‍സ്‌ട്രേഷന്‍ സൗകര്യം ഒരുക്കുന്നു. കാസര്‍കോട് കളക്ടറേറ്റിന് മുന്നില്‍ ഒരുക്കിയ ഡെമോണ്‍സ്‌ട്രേഷന്‍ സൗകര്യം ജില്ലാ കളക്ടര്‍ കെ.ഇമ്പശേഖര്‍ ഉദ്ഘാടനം ചെയ്തു. ഇലക്ഷന്‍ ഡെപ്യൂട്ടി കളക്ടര്‍ കെ.അജേഷ്, ഡെപ്യൂട്ടി കളക്ടര്‍ എല്‍.എ വി.എന്‍.ദിനേശ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. പൊതുജനങ്ങള്‍ പരമാവധി ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ അഭ്യര്‍ത്ഥിച്ചു.