വയനാട്: വയനാട് വാകേരിയില്‍ ഒരാളെ കൊന്ന കടുവയ്ക്കായി ഇന്നും തെരച്ചില്‍ തുടരും. ഇന്നലെ നടത്തിയ തെരച്ചിലില്‍ വനത്തിന് പുറത്ത് കടുവയുടെ കാല്‍പ്പാടുകള്‍ കണ്ടെത്തിയിരുന്നു. കടുവയുടെ സാന്നിധ്യം കണ്ടെത്താന്‍ പ്രദേശത്ത് 22 ക്യാമറ ട്രാപ്പുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. നേരത്തെ സ്ഥാപിച്ച കൂടിന് പുറമേ ഒരു കൂടുകൂടി സ്ഥാപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പൂതാടി പഞ്ചായത്തിലെ മൂടകൊല്ലി വാര്‍ഡില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. കടുവ സാന്നിധ്യമുള്ളതിനാല്‍ ഇന്ന് മൂടകൊല്ലിയിലെ സ്‌കൂളിന് കളക്ടര്‍ അവധി നല്‍കി. ഇന്നലെ 20 അംഗ പ്രത്യേക ടീം ഉള്‍പ്പെടെ കാട്ടിലേക്ക് കയറി തെരച്ചില്‍ നടത്തിയിരുന്നു. മാരമല, ഒമ്ബതേക്കര്‍, ഗാന്ധിനഗര്‍ മേഖലയില്‍ ആണ് ഇന്നലെ തെരച്ചില്‍ നടത്തിയത്. നാട്ടുകാരോട് സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറാന്‍ വനംവകുപ്പ് അറിയിപ്പ് നല്‍കിയിരുന്നു.