പാലക്കുന്ന് : 30 വയസ്സിനു മുകളില്‍ പ്രായമുള്ള വനിതകളിലെ കാന്‍സര്‍ കണ്ടെത്തുന്നതിനുള്ള പ്രത്യേക പരിശോധന – ബോധവത്കരണ ഉദുമ പഞ്ചായത്ത് തല പരിപാടികള്‍
പഞ്ചായത്ത് പ്രസിഡന്റ് പി. ലക്ഷ്മി ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ സൈനബ അബൂബക്കര്‍ അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷ എം.ബീവി, അംഗങ്ങളായ നബീസ പാക്യാര, ടി.നിര്‍മല, സിന്ധു ഗംഗാധരന്‍, ശകുന്തള ബാലകൃഷ്ണന്‍, യാസ്മിന്‍ റഷീദ്, ബിന്ദു സുധന്‍, എന്‍ ഷൈനിമോള്‍, പി. എച്ച്. എന്‍. കെ സുലോചന മെഡിക്കല്‍ ഓഫീസര്‍ ഡോ. സി. എം. കായിഞ്ഞി, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കെ.ജി. ഗോപകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.