രാജപുരം: ബളാല്‍ ഭഗവതി ക്ഷേതത്തില്‍ നടന്നുവരുന്ന അഷ്ട ബന്ധനവീകരണകലശ സഹസ ബ്രഹ്മ കുംഭാഭിഷേക ഉത്സവ ത്തിന്റെയും പ്രതിഷ്ഠാദിന ഉത്സ വത്തിന്റെയും കളിയാട്ട ഉത്സവ ത്തിന്റെയും ഭാഗമായി സമീപ പ്രദേശങ്ങളിലെ ക്ഷേത്ര കമ്മറ്റി ഭാരവാഹികളെ പങ്കെടുപ്പിച്ച് ക്ഷേത്രേശ സംഗമം നടത്തി. സ്വാമി വിശ്വാനന്ദ സരസ്വതി ഉദ്ഘാടനം ചെയ്തു. ആഘോഷകമ്മറ്റി ചെയര്‍മാന്‍ വി മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. ക്ഷേത്രംപ്രസിഡന്റ് വി. രാമചന്ദ്രന്‍ നായര്‍ ക്ഷേത്രം രക്ഷാധികാരി ഡോ. എ സുനില്‍ കുമാര്‍,ഇ ദിവാകരന്‍ നായര്‍, കെ വി കൃഷ്ണന്‍, ജ്യോതി രാജേഷ്, കുമാരന്‍ കുബളപ്പള്ളി, പി ബാലന്‍ നായര്‍,ഹരീഷ് പി നായര്‍, ഡോ. വിനീഷ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.