ബളാല്‍ :ബളാല്‍ ഭഗവതി ക്ഷേത്ര അഷ്ടബന്ധ നവീകരണകലശ സഹസ്ര ബ്രഹ്മകുംഭാഭിഷേക മ ഹോത്സവത്തിന്റെ ഭാഗമായി നടന്ന ആദ്ധ്യാത്മീക സമ്മേളനത്തില്‍ എട നീര്‍ സച്ചിദാനന്ദ ഭാരതി സ്വാമികള്‍ ദീപ പ്രോജ്വലനവും അനുഗ്രഹ പ്രഭാഷണവും നടത്തി. സമ്മേളനം ഇ ചന്ദ്രശേഖരന്‍ എം എല്‍ എ ഉദ്ഘാടനം ചെയ്തു. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വി മാധവന്‍ നായര്‍ അധ്യക്ഷത വഹിച്ചു. കിക്കാം കോട്ട് ഉച്ചിലത്ത് ബ്രഹ്മശ്രീ പത്മനാഭന്‍ തന്ത്രി മുഖ്യപ്രഭാഷണം നടത്തി.

ക്ഷേത്രം പ്രസിഡന്റ് വി. രാമചന്ദ്രന്‍ നായര്‍ , ബളാല്‍ സെന്റ് ആന്റണിസ് പള്ളി വികാരി ഫാ. ജെയിംസ് മൂന്നാനപ്പള്ളി, കല്ലംചിറ ജുമാമസ്ജിദ് ഖത്തീബ് മുഹമ്മദ് ഷെരീഫ് അല്‍ അസ്‌ന വി, ബ്ലോക്ക് പഞ്ചായത്തംഗം രേഖ സി ,പഞ്ചായത്തംഗങ്ങളായ അജിത എം, പി പത്മാവതി,സന്ധ്യശിവന്‍, ആഘോഷ കമ്മിറ്റി വര്‍ക്കിംഗ് ചെയര്‍മാന്‍ ഇ ഭാസ്‌കരന്‍ നായര്‍, ക്ഷേത്രഭാരവാഹികളയ സി ദാമോദരന്‍, വി കുഞ്ഞികണ്ണന്‍, ഇ ദിവാകരന്‍ നായര്‍, കെ വി കൃഷ്ണന്‍, പി ഗോപി, എം മണികണ്ഠന്‍, വിജു എടയില്യം, സി രാമകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ഹരീഷ് പി നായര്‍ സ്വാഗതവും, ആഘോഷ കമ്മിറ്റി കണ്‍വീനര്‍ പി കുഞ്ഞികൃഷ്ണന്‍ നായര്‍ നന്ദിയും പറഞ്ഞു. ചടങ്ങില്‍ വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ ആദരിച്ചു. ഇന്ന് വൈകുന്നേരം 7.30 ന് സതീഷ് ഇരിങ്ങാലക്കുടയുടെ അദ്ധ്യാത്മിക പ്രഭാഷണം തുടര്‍ന്ന് തിരുവാതിര,പ്രദേശിക സമിതി അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികള്‍.5 ന് രാവിലെ 11 മണിക്ക് മാതൃവന്ദനം, വൈകുന്നേരം 6.15 ന് നൃത്തനൃത്യങ്ങള്‍, ഭജന, പിന്നല്‍ തിരുവാതിര, കൈകൊട്ടിക്കളി, നൃത്തനൃത്യങ്ങള്‍.
6 ന് രാവിലെ 11 മണിക്ക് സമാദരണസഭ,
വൈകുന്നേരം 6 .15 ന് തിരുവാതിര,
8 മണിക്ക് ഫ്യൂഷന്‍ തിരുവാതിര, സെമി ക്ലാസിക്കല്‍ ഡാന്‍സ്,
9 മണിക്ക് സാമൂഹ്യ സംഗീത നാടകം യാനം, 7 ന് രാവിലെ ഗണപതി ഹോമം
9.55നും 10.39 വരെയുള്ള മുഹൂര്‍ത്തത്തില്‍ അഷ്ടബന്ധ ലേപനം സഹസ്ര പരികലശാഭിഷേകം, ബ്രഹ്മകുംഭാഭിഷേകംഉച്ചയ്ക്ക് 12.30 ന് മഹാപൂജ
വൈകുന്നേരം 6.45 ന് തിരുവാതിര, ഭരതനാട്യം കൈകൊട്ടിക്കളി,8.30 ന് മേജര്‍ സെറ്റ് കഥകളി.
8 ന് രാവിലെ 10.30 ന് ഉമ്മന്നൂര്‍ ശ്രീലാല്‍, കൊല്ലം അവതരിപ്പിക്കുന്ന ഭാഗവത ഗീതാഞ്ജലി ഭക്തി ഗാനമേള.വൈകുന്നേരം 4 മണിക്ക് രഥാരോഹണം കാഴ്ച ശീവേലി, രഥോത്സവം.
6 മണിക്ക് തായമ്പക
7 മണിക്ക് കാഴ്ചവരവ് ഘോഷയാത്ര’
9 മണിക്ക് കാഴ്ച സമര്‍പ്പണം, 9.30ന് അത്താഴപൂജ , 10 മണിക്ക് ശ്രീ ഭൂതബലി, 10 30 ന് എഴുന്നള്ളത്ത് 11 മണിക്ക് തിരുനൃത്തം.
